-
അറ്റ്ലാന്റ: അറ്റ്ലാന്റ ചെറോക്കാ കൗണ്ടിയിലെ മസാജ് പാര്‍ലറില്‍ വെടിയേറ്റു മരിച്ച ഒമ്പതുപേരില്‍ ഏഷ്യന്‍ വംശജയും രണ്ടു കുട്ടികളുടെ മാതാവുമായ ഹുന്‍ ജംഗ് ഗ്രാന്റിന്റെ (51) സംസ്കാര ചടങ്ങുകള്‍ക്കും കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനും നാലുദിവസത്തിനുള്ളില്‍ ഗോ ഫണ്ട് മീ വഴി 2.4 ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞതായി കുടുംബാംഗങ്ങള്‍ മാര്‍ച്ച് 20 ന് അറിയിച്ചു.
അറ്റ്ലാന്റയിലെ ഗോള്‍സ് സ്പായില്‍ ജീവനക്കാരിയായിരുന്നു ഹുന്‍ ജംഗ്. ഇവരുടെ മകന് റാന്‍ഡി പാര്‍ക്കാണ് (23) ഗോ ഫണ്ട് മീ അക്കൗണ്ട് ആരംഭിച്ചത്. 20,000 ഡോളറാണ് സമാഹരിക്കാന്‍ ആദ്യം തീരുമാനിച്ചതെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഭാവനകളെത്തിയപ്പോള് 2.4 മില്യണ്‍ ഡോളറായി ഫണ്ട് വളര്‍ന്നു.
ഇത്രയും പിന്തുണ ജനങ്ങളില്‍ നിന്നും ലഭിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു. 63000 പേരാണ് ഈ ഫണ്ടില്‍ സഹകരിച്ചത്. വ്യാഴാഴ്ചയായിരുന്നു ഗോ ഫണ്ട് മീ പേജ് ആരംഭിച്ചത്. എനിക്ക് എന്റെ ഇളയ സഹോദരന്റെ എല്ലാ കാര്യങ്ങളും നിറവേറ്റി കൊടുക്കണം. പാര്‍ക്ക് പറഞ്ഞു.
പാര്‍ക്ക് ഒരു ബേക്കറിയില്‍ കാഷ്യറായി ജോലിചെയ്യുന്നു. പാര്‍ക്കും സഹോദരനും മാതാവും സിയാറ്റില്‍ നിന്നും 13 വര്‍ഷം മുമ്പാണ് കൊറിയന്‍ വിഭാഗക്കാര്‍ താമസിക്കുന്ന അറ്റ്ലാന്റയില്‍ എത്തിയത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..