ന്യൂയോര്‍ക്ക് സിറ്റിയില്‍ ആയിരത്തിലധികം മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു


.

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് സിറ്റിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകളിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 1040 പേര്‍ക്ക് തിങ്കളാഴ്ച മങ്കിപോക്‌സ് പോസിറ്റീവായിട്ടുണ്ട്.

ഈയിടെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍ശിയായി മങ്കിപോക്‌സിനെ പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്‌സിനോടൊപ്പം കോവിഡും, പോളിയോയും വ്യാപിക്കുന്ന സാഹചര്യത്തിലാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പുതിയ പ്രഖ്യാപനം.

ന്യൂയോര്‍ക്കില്‍ മങ്കിപോക്‌സ് വ്യാപിക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് മെഡിക്കല്‍ എമര്‍ജന്‍സി നില നില്‍ക്കുമെന്നും ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ.അശ്വിന്‍ വാസന്‍ അറിയിച്ചു.

മങ്കിപോക്‌സിനെതിരെ ഉപയോഗിക്കുന്ന വാക്‌സിന്‍ കൂടുതല്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് അയക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റിനോട് സിറ്റി മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഗെ മെനാണ് കൂടുതല്‍ മങ്കിപോക്‌സ് വ്്യാപിച്ചിരിക്കുന്നത്. ഈ വിഭാഗത്തെ കൂടുതല്‍ ശ്രദ്ധിക്കുന്നതിനും സിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Monkeypox cases in NewYork City surpass 1K, says Health Dept.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented