.
റിച്ച്‌മോണ്ട് (ടെക്‌സാസ്): മതവിശ്വാസത്തിന്റെ പേരില്‍ 13 വയസുള്ള മകളെ 47-കാരന് വിവാഹം ചെയ്തുകൊടുത്ത അമ്മ കുറ്റക്കാരിയാണെന്ന് ഫോര്‍ട്ട്‌ബെന്റ് കോടതി വിധിച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു ഈ അസാധാരണ വിധിയുണ്ടായത്.
ചെറി പെയ്ടണ്‍ എന്ന 43-കാരിയായ അമ്മയ്ക്ക് 30 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. 2017-ലാണ് ലൈംഗിക ചൂഷണത്തില്‍ വിധേയയായ കുട്ടി ഡോക്ടറോട് വിവരങ്ങള്‍ വിശദീകരിച്ചത്. ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിനെ എല്ലാ വിധത്തിലും സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞതായി കുട്ടി ഡോക്ടറെ അറിയിച്ചു. തന്റെ സമ്മതപ്രകാരമായിരുന്നു വിവാഹമെന്നും അത് തന്റെ മതവിശ്വാസത്തിന്റെ ഭാഗമായിരുന്നുവെന്നും കുട്ടിയോടൊപ്പം ഉണ്ടായിരുന്ന അമ്മ അറിയിച്ചു.
അധികൃതരുടെ ശ്രദ്ധയില്‍ ഈ വിവാഹം വരുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ പ്രായമുള്ള മനുഷ്യന്റെ ഭാര്യയായിരുന്നുവെന്ന് പ്രോസിക്യൂട്ടേഴ്‌സ് കണ്ടെത്തിയിരുന്നു. ടെക്‌സാസില്‍ നിയമപരമായ വിവാഹപ്രായം 18 വയസാണ്. എന്നാല്‍ ചില പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 16 വയസുള്ള കുട്ടികള്‍ക്കും വിവാഹിതരാകുന്നതിനും ടെക്‌സാസ് നിയമം അനുമതി നല്‍കുന്നുണ്ട്.
ഈ സംഭവത്തില്‍ 47-കാരനായ സ്റ്റീവന്‍ കാര്‍ട്ടിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2017 ജൂണ്‍ 22-നാണ് ഇത് സംബന്ധിച്ച് പോലീസ് കേസെടുത്തത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Mom gets 30 years in prison for allowing young daughter to ‘marry' 47-year-old man
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..