മോഹം ഓണാഘോഷം സംഘടിപ്പിച്ചു


.

കാലിഫോര്‍ണിയായിലെ മൗണ്ടെയ്ന്‍ ഹൗസ് അസോസിയേഷന്‍ ഓഫ് മലയാളീസ് (മോഹം) പൂക്കളവും പൂവിളികളും, ഓണസദ്യയും, ഓണക്കോടിയും കൊണ്ട് പൊന്നോണാഘോഷം അവിസ്മരണീയമാക്കി.

എണ്ണൂറില്‍പരം മലയാളി കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന്മൗണ്ടെയ്ന്‍ ഹൗസില്‍ നടന്ന ആഘോഷത്തില്‍, തമ്പി ആന്റണി മുഖ്യാതിഥിയായിരുന്നു.



തിരുവോണ സദ്യക്ക് ശേഷം, താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ, മഹാബലി തമ്പുരാനെ എതിരേറ്റു. നമ്മുടെ ഓണസംസ്‌കാരം കുട്ടികളിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ടു നടത്തപ്പെട്ട വിവിധ കലാപരിപാടികള്‍, പ്രായഭേദമന്യേ എല്ലാ മലയാളികളെയും ഗൃഹാതുരത്വത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന, വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു.

തിരുവാതിരകളിയും, ഓട്ടന്‍തുള്ളലും, വിവിധ നൃത്ത കലാപരിപാടികളും ഓണാഘോഷ ചടങ്ങിന്റെ മാറ്റു കൂട്ടി. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട വടംവലി, ട്രിവിയ, കര്‍ഷകശ്രീ വിജയികള്‍ക്ക് സമ്മാനം നല്‍കി ആദരിച്ചു.

കോര്‍ഡിനേറ്റര്‍സായ ജി.ഗോപകുമാര്‍, സുനില്‍ ചെറിയാന്‍, വിജി ഗോപന്‍, റീനു ചെറിയാന്‍ എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.

Content Highlights: moham onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented