എംഎംഎ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 27 ന്


.

മെയ്ഡ്‌സ്റ്റോണ്‍: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 27 ന് നടക്കും. നിരവധി മികച്ച പരിപാടികള്‍ വിജയകരമായി നടപ്പിലാക്കിവരുന്ന എംഎംഎയുടെ ഏറ്റവും നൂതനമായ ആശയമാണ് കൗമാരക്കാരെ അണിനിരത്തിക്കൊണ്ടുള്ള യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. എംഎംഎയുടെ യൂത്ത് വിംഗായ എംഎംഎ യൂത്ത് ക്ലബാണ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്.

വളര്‍ന്നുവരുന്ന കായിക പ്രതിഭകളെ മുഖ്യധാരയില്‍ എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്റില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 8 ടീമുകള്‍ പങ്കെടുക്കും. മെയ്ഡ്‌സ്റ്റോണ്‍ സെന്റ് അഗസ്റ്റിന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 27 ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ആതിഥേയരായ എംഎംഎ യൂത്ത് ഫുട്‌ബോള്‍ ക്ലബും കെന്റിലെ മറ്റു അസോസിയേഷനുകളില്‍ നിന്നുമുള്ള ഫുട്‌ബോള്‍ ക്ലബുകളും മാറ്റുരക്കും. വിജയികളെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ സമ്മാനങ്ങളും ട്രോഫികളുമാണ്. ചാമ്പ്യന്‍മാരാകുന്ന ടീമിന് 301 പൗണ്ടും എംഎംഎ എവര്‍ റോളിങ്ങ് ട്രോഫിയും ലഭിക്കും. റണ്ണേഴ്സ് അപ്പിന് 201 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 101 പൗണ്ടും ട്രോഫിയും ലഭിക്കും.



മത്സരം കാണാനെത്തുന്നവര്‍ക്കും ടീമംഗങ്ങള്‍ക്കുമായി വിശാലമായ പാര്‍ക്കിങ് സൗകര്യവും, മിതമായ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളും ക്രമീകരിച്ചിട്ടുണ്ട്. യുവതലമുറയുടെ വീറും വാശിയും നിറഞ്ഞ പോരാട്ടവീര്യം കണ്ടാസ്വദിക്കുവാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാനും എല്ലാ കായികപ്രേമികളെയും മെയ്ഡ്‌സ്റ്റോണ്‍ സെന്റ് അഗസ്റ്റിന്‍സ് ഫുട്‌ബോള്‍ മൈതാനത്തേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി എംഎംഎ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് പീതാംബരന്‍ അറിയിച്ചു.

Content Highlights: mma youth football tournament


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented