പ്രമേഹ രോഗി ഇന്‍സുലിന്‍ ലഭിക്കാതെ ജയിലില്‍ മരിച്ച സംഭവം; 2.7 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം


പ്രതീകാത്മക ചിത്രം | Photo: A.F.P.

മിസ്സിസ്സിപ്പി: ജോര്‍ജ് കൗണ്ടി റീജിയണല്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ 2014 സെപ്റ്റംബര്‍ 24ന് മരിച്ച വില്യം ജോയല്‍ ഡിക്സന്റെ കുടുംബത്തിന് 2.7 മില്യണ്‍ ഡോളര്‍ നല്‍കുന്നതിന് ധാരണയായി.

മരിക്കുന്നതിന് മുമ്പുള്ള 7 ദിവസങ്ങളില്‍ പ്രമേഹ രോഗിയായിരുന്ന വില്യമിന് ഇന്‍സുലിന്‍ നിഷേധിച്ചിരുന്നതായി പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വില്യമിന് ആവശ്യമായ ഇന്‍സുലിന്‍ അമ്മ ജയിലധികൃതരെ ഏല്പിച്ചിരുന്നുവെങ്കിലും നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജയിലിലെ മുന്‍ നഴ്സിനെ മാന്‍സ്ലോട്ടറിന് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

ഇന്‍സുലിന് വേണ്ടി വില്യം ജയിലധികൃതരുടെ മുമ്പില്‍ യാചിച്ചുവെങ്കിലും അധികൃതര്‍ അത് തള്ളിക്കളയുകയും മയക്കുമരുന്നു ലഭിക്കാത്തതാണ് വില്യമിന്റെ ക്ഷീണത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

മകന്റെ മരണത്തിന് ഉത്തരവാദികള്‍ ജയിലധികൃതരാണെന്ന് ചൂണ്ടിക്കാട്ടി അമ്മ നല്‍കിയ ഹര്‍ജിയ കേസിലാണ് ജോര്‍ജ് കൗണ്ടി ഒത്തുതീര്‍പ്പിന് തയ്യാറായത്. ജോര്‍ജ് കൗണ്ടിയുടെ ജൂണ്‍ 20 ന് ചേര്‍ന്ന യോഗത്തില്‍ സൂപ്പര്‍വൈസറാണ് തുക നല്‍കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു പാസ്സാക്കിയത്. കൗണ്ടിയുടെ ഇന്‍ഷൂറന്‍സ് കാരിയര്‍ നല്‍കിയ 500,000 ഡോളറും ചേര്‍ത്ത് 2.5 മില്യണ്‍ ഡോളര്‍ വില്യമിന്റെ കുടുംബത്തിന് നല്‍കും. മാത്രമല്ല ജോര്‍ജ് കൗണ്ടി അധികൃതര്‍ വില്യമിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതും ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍

Content Highlights: Mississippi county to pay $2.75M in diabetic inmate's death

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented