.
ഷിക്കാഗോ: മില്ലേനിയം പാര്‍ക്കില്‍ രാത്രി പത്തുമണിക്കുശേഷം നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ് ഫൂട്ട് അറിയിച്ചു. ശനിയാഴ്ച ഉണ്ടായ വെടിവെപ്പില്‍ 17 കാരനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതെന്ന് മേയര്‍ പറഞ്ഞു.
ഞായറാഴ്ച മില്ലേനിയം പാര്‍ക്കിലേക്ക് കൗമാരക്കാരെ വൈകീട്ട്് 6 മണിക്ക് ശേഷം പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് 6 മണി മുതല്‍ 10 മണി വരെ ഇവര്‍ക്ക് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കണമെങ്കില്‍ കൂടെ മുതിര്‍ന്നവര്‍ കൂടി ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. അടുത്ത വാരാന്ത്യം മുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും മേയര്‍ പറഞ്ഞു.
മില്ലേനിയം പാര്‍ക്ക് പോലുള്ള പൊതുസ്ഥലങ്ങളിലേക്ക് ആളുകള്‍ വരുന്നത് അല്പസമയം വിശ്രമിക്കുന്നതിനും സന്തോഷിക്കുന്നതിനും വേണ്ടിയാണെന്നും അവിടെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ഭീതിജനകമാണെന്നും മേയര്‍ പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിറ്റിയില്‍ കൗമാരപ്രായക്കാര്‍ക്ക് രാത്രി 11 മണി മുതല്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ ഈ മാസം 21 മുതല്‍ രാത്രി പത്തുമണിയായി ചുരുക്കിയെന്നും മേയര്‍ പറഞ്ഞു. നൂറുകണക്കിന് യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മില്ലേനിയം പാര്‍ക്കില്‍ സന്ദര്‍ശനത്തിനായെത്തുന്നുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: millenium park, night curfew, Chicago


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..