
'ധാരാളം പേര് അഭിനന്ദിക്കാന്‍ വിളിച്ചു. ഇത്രയധികം പിന്തുണ ലഭിക്കുന്നതില്‍ അഭിമാനം തോന്നി,' കോട്ടയം മാന്നാനം പറപ്പള്ളില്‍ ചിറ കുടുംബാംഗം ജോണ്‍ കുരുവിളയുടെ പുത്രനായ മൈക്ക് കുരുവിള പറഞ്ഞു
നോര്‍ത്ത് വെസ്റ്റ് ഷിക്കാഗോയില്‍ ജനിച്ചു വളര്‍ന്ന കുരുവിള യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിയില്‍ ഡിഗ്രിക്കും മാസ്റ്റേഴ്സിനും പഠിച്ചത് സോഷ്യല്‍ വര്‍ക്ക്. ബ്രൂക്ഫീല്‍ഡ് പോലീസില്‍ സോഷ്യല്‍ വര്ക്കറായാണ് ജോലി തുടങ്ങിയത്.
ഇന്ത്യാക്കാരനായത് കൊണ്ട് പ്രത്യേക വിവേചനമൊന്നും ഉണ്ടായില്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രമോഷന് മാസ്റ്റേഴ്സ് ബിരുദവും സഹായിച്ചു.
കഴിഞ്ഞ വര്‍ഷം 40 വയസില്‍ താഴെയുള്ളവര്‍ക്കുള്ള പോലീസ് അണ്ടര്‍ 40 അവാര്‍ഡ് ജേതാക്കളില്‍ ഒരാളായി ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് ചീഫ്സ് ഓഫ് പോലീസ് (ഐഎസിപി) തിരഞ്ഞെടുത്തിരുന്നു.
സോഷ്യല്‍ വര്‍ക്കറായ ഭാര്യ സിബിള്‍, മക്കളായ സാമുവല്‍, മിക്ക എന്നിവരടങ്ങുന്നതാണ് കുടുംബം. ജോണ്‍ കുരുവിള-സെലീന ദമ്പതികളുടെ മകനാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..