
-
മിഷിഗണ്‍: 47 വര്‍ഷം നീണ്ടു നിന്ന സന്തോഷകരമായ ദാമ്പത്യജീവിതം തട്ടിയെടുക്കാന്‍ വില്ലനായി എത്തിയത് കോവിഡ്. വിശുദ്ധ ദേവാലയത്തില്‍ ഇരുവരുടെയും വലതുകൈ ചേര്‍ത്തുപിടിച്ച് ജീവിതാവസാനം വരെ ഒന്നിച്ചു കഴിയണമെന്ന പ്രതിജ്ഞ ഇരുവരും ഒരു നിമിഷത്തില്‍ തന്നെ നിറവേറ്റി. നവംബര്‍ 24 ന് വൈകീട്ട് 4.30 നാണ് ആശുപത്രിരേഖകളില്‍ രണ്ടുപേരുടെയും മരണസമയം രേഖപ്പെടുത്തിയിരിക്കുന്നത്.
35 വര്‍ഷം മെഡിക്കല്‍ ഫീല്‍ഡില്‍ നഴ്സായി ജോലി ചെയ്ത പട്രീഷ(78)ക്കാണ് രോഗലക്ഷണം ആദ്യം കണ്ടെത്തിയത്. ചികിത്സ തേടിയ ഇവരോട് വവീട്ടില്‍ ഐസൊലേഷനില്‍ കഴിയാനായിരുന്നു നിര്‍ദേശം.
വീട്ടിലെത്തി ഒരാഴ്ചക്കു ശേഷം ട്രക്ക് ഡ്രൈവറായ ഇവരുടെ ഭര്‍ത്താവ് ലസ്ലിക്കും രോഗലക്ഷണം കണ്ടെത്തി. ഇത്തവണ ഇരുവരും ചേര്‍ന്നാണ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിയത്. ഇരുവരുടെയും രോഗാവസ്ഥ ഗുരുതരമായതിനെതുടര്‍ന്ന് നവംബര്‍ 24 ന് മരണം സംഭവിക്കുകയായിരുന്നു. മാതാപിതാക്കളുടെ ജീവിതം ആനന്ദകരവും മാതൃകാപരവുമായിരുന്നുവെന്ന് മകളായ ജൊവേന പറഞ്ഞു. ഒരൊറ്റ നോട്ടത്തില്‍ ആരിലും ആകര്‍ഷിക്കപ്പെടുന്ന സ്വഭാവത്തിനുടമകളായിരുന്ന മാതാപിതാക്കളെന്നും ഇവര്‍ അനുസ്മരിച്ചു.
ജോണ്‍ ഹോപ് കിന്‍സ് യൂണിവേഴ്സിറ്റി ഒടുവില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് അമേരിക്കയില്‍ കോവിഡ്19 രോഗത്തെത്തുടര്‍ന്ന് മരിച്ച 268087 ആളുകളുടെ ലിസ്റ്റില്‍ ഈ ദമ്പതികളും ഉള്‍പ്പെടും.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..