4 സ്റ്റാര്‍ പദവി ലഭിക്കുന്ന അമേരിക്കയിലെ ആദ്യ കറുത്ത വര്‍ഗക്കാരനായി മൈക്കിള്‍ ലാഗ്ലി


.

വാഷിങ്ടണ്‍ ഡിസി: അമേരിക്കയുടെ 246 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കറുത്ത വര്‍ഗക്കാരനായ ജനറല്‍ മൈക്കിള്‍ ഇ ലാഗ്ലിക്ക് 4 സ്റ്റാര്‍ പദവി.

വാഷിങ്ടണ്‍ ഡിസി മറീന്‍ ബാരക്കില്‍ ഓഗസ്റ്റ് ആറിന് നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ജനറല്‍ മൈക്കിളിന്റെ ഫോള്‍ഡറില്‍ നാലു നക്ഷത്രചിഹ്നങ്ങള്‍ ചേര്‍ത്തതോടെ അമേരിക്കന്‍ മറീന്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ക്കുകയായിരുന്നു. ശനിയാഴ്ച ഈ ചടങ്ങു നടക്കുന്നതുവരെ വെളുത്ത വര്‍ഗക്കാരനല്ലാത്ത ആരെയും ഫോര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയിട്ടില്ല.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആഫ്രിക്കന്‍ കമാന്‍ഡിന്റെ ചുമതലയാണ് 60 വയസുകാരനായ ജനറല്‍ മൈക്കിളിന് നല്‍കിയിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ മിലിറ്ററിയുടെ ചുമതല ഓഗസ്റ്റ് എട്ടു മുതല്‍ ജനറല്‍ മൈക്കിള്‍ ഏറ്റെടുത്തു.

1941 വരെ മറീന്‍ കോര്‍പ്‌സില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗത്തെ റിക്രൂട്ട് ചെയ്യുന്നത് നിരോധിച്ചിരുന്നു. അതേവര്‍ഷം പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ് വെല്‍റ്റ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കടുത്ത എതിര്‍പ്പുകളെ അതിജീവിച്ച് കറുത്ത വര്‍ഗക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കിയത്.

ഫോര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ലാഗ്‌ളി ലൂസിയാന ഫ്രീവ് പോര്‍ട്ടിലാണ് ജനിച്ചത്. ആര്‍ലിംഗ്ടണ്‍ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിരുദം നേടിയതിനുശേഷം 1985-ലാണ് മറീന്‍ കോര്‍പ്‌സില്‍ അംഗമായി ചേരുന്നത്.

വാര്‍ത്തയും ഫോട്ടോയും: പി.പി.ചെറിയാന്‍

Content Highlights: Michael Langley becomes 1st Black 4-star general in US Marine Corps history


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented