-
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രിയിലെ ജീവനക്കാര്‍ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മാനേജ്മെന്റ് സ്വീകരിച്ച സസ്പെന്ഷന് നടപടിക്കെതിരെ നൂറോളം ജീവനക്കാര്‍ നല്കിയ ലൊ സ്യൂട്ട് ഫെഡറല്‍ ജഡ്ജി തള്ളി. 200 ജീവനക്കാരാണ് സസ്പെന്ഷന് വിധേയരായത്.
ആശുപത്രി പോളിസി അനുസരിച്ച് വാക്സിന് സ്വീകരിക്കാത്ത ജീവനക്കാര്‍ക്ക് ജൂണ്‍ 7 വരെയാണ് വാക്സിന് സ്വീകരിക്കുന്നതിന് സമയപരിധി നല്‍കിയിരുന്നത്. സമയപരിധി കഴിഞ്ഞിട്ടും ആശുപത്രി മാനേജ്മെന്റ് ഉത്തരവ് അനുസരിക്കാന്‍ തയ്യാറാകാത്ത ജീവനക്കാര്‍ക്കെതിരെ സസ്പെന്ഷന് നടപടി സ്വീകരിക്കുകയും ജൂണ്‍ 14-ന് മുമ്പ് വാക്സിന് സ്വീകരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് അന്ത്യശാസനവും നല്‍കിയിരുന്നു.
ഇതിനെതിരെയാണ് ജീവനക്കാര്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്. സസ്പെന്ഷന് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
ആശുപത്രി മാനേജ്മെന്റ് നിയമവിരുദ്ധമായിട്ടല്ല വാക്സിന് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അവരുടെ ജോലി സുഗമമായി നിറവേറ്റുന്നതിനുമാണ് ഇങ്ങനെയൊരു തീരുമാനം സുഗമമായി നിറവേറ്റുന്നതിനുമാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്നും കേസ് തള്ളിക്കൊണ്ട് ഫെഡറല്‍ ജഡ്ജി ലിന് എന്‍. ഹ്യൂസ് പറഞ്ഞു.
കോടതി വിധി മെത്തഡിസ്റ്റ് ആശുപത്രിയുടെ വിജയമാണെന്ന് പ്രസിഡന്റും സിഇഒയുമായ മാര്‍ക്ക് ബൂം പറഞ്ഞു. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജീവനക്കാരെ പ്രതിനിധീകരിച്ച് ജനിഫര്‍ ബ്രിഡ്ജസ് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..