.
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു.
ആരാധനകളില്‍ ക്രൂരമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം തയ്യാറാക്കിയ അപേക്ഷകള്‍ പൂരിപ്പിച്ചു ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടെ മാത്യുകോശി, കണ്‍വീനര്‍ മാര്‍ത്താമാ മെറിറ്റ് അവാര്‍ഡ്, 2320 മെറിക് അവന്യു, മെറിക്, ന്യൂയോര്‍ക്ക് 11566 എന്ന വിലാസത്തില്‍ അയച്ചു കൊടുക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 15 ആണെന്നും കണ്‍വീനര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ഇടവക വികാരിമാരേയോ, ഭദ്രാസന ഓഫീസിലോ ബന്ധപ്പെടേണ്ടതാണെന്നും മാത്യു കോശിയുടെ അറിയിപ്പില്‍ പറയുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Merit award nomination


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..