മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു


ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും 2021 മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു.

ആരാധനകളില്‍ ക്രമമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം തയ്യാറാക്കിയ അപേക്ഷകള്‍ പൂരിപ്പിച്ച് ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടെ, ഭദ്രാസന സെക്രട്ടറി അജു അബ്രഹാമിന് ജൂലൈ 15 ന് മാര്‍ത്താമാ മെറിറ്റ് അവാര്‍ഡ്, 2320 മെറിക് അവന്യു, മെറിക്, ന്യൂയോര്‍ക്ക് 11566 എന്ന വിലാസത്തില്‍ അയച്ചു കൊടുക്കേണ്ടതാണ്. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ഇടവക വികാരിമാരേയോ, ഭദ്രാസന ഓഫീസിലോ ബന്ധപ്പെടാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

ഹൈസ്‌കൂളില്‍ നിന്നും അവാര്‍ഡ് നേടിയവര്‍ അതത് സ്‌കൂളില്‍ നിന്നുള്ള പ്രിന്‍സിപ്പാള്‍മാരുടെ കത്ത് സഹിതം അംഗീകൃത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ഭദ്രാസന സെക്രട്ടറി അജു അബ്രഹാമിന് ജൂലൈ 15 നു സമര്‍പ്പിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോണ്‍ : 5163773311

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented