.
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മെഗാ തിരുവാതിരയില്‍ പങ്കെടുക്കുവാന്‍ വനിതാ നര്‍ത്തകരെ ക്ഷണിക്കുന്നു. ആഗസ്ത് 20 ശനിയാശ്ച കണ്‍സ്റ്റാറ്റെര്‍ ഓപ്പണ്‍ എയര്‍ തിയേറ്ററിന്റെ അതിവിശാലതയിലാവും മെഗാതിരുവാതിര അരങ്ങേറുക.
ഈ വര്‍ഷവും 101 പേരടങ്ങുന്ന തിരുവാതിരക്കുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലാസ്യ ഡാന്‍സ് അക്കാദമിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കും.
താല്പര്യമുള്ള വനിതകള്‍ മെയ് 31 നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആഷ അഗസ്റ്റിന് (267 8448503) എന്നവരെ വിളിക്കാവുന്നതാണ്.
ചെയര്മാന് സാജന് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി റോണി വര്‍ഗീസ്, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്, ഓണം ചെയര്‍ പേഴ്സണ്‍ ജീമോന്‍ ജോര്‍ജ്, എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് വിന്‍സെന്റ് ഇമ്മാനുവേല്‍, സുമോദ് നെല്ലിക്കാല, ജോബി ജോര്‍ജ്, ജോണ്‍ സാമുവേല്‍, സുധ കര്‍ത്താ, ആശ അഗസ്റ്റിന്, ബ്രിജിറ്റ് പാറപ്പുറത്ത് എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
വാര്‍ത്തയും ഫോട്ടോയും : സുമോദ് തോമസ് നെല്ലിക്കാല
Content Highlights: mega thiruvathira
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..