ഷിക്കാഗോ രൂപത ഇന്റര്‍ പാരീഷ് മെഗാ സ്പോര്‍ട്സ് ഫെസ്റ്റിവല്‍ തീം മ്യൂസിക് റിലീസ് ചെയ്തു


.

ഓസ്റ്റിന്‍: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയായ ഷിക്കാഗോ രൂപതയിലുള്ള ടെക്സാസ്, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങളിലെ ഇന്റര്‍ പാരീഷ് മെഗാ സ്പോര്‍ട്സ് ഫെസ്റ്റിവല്‍ (ഐ.പി.എസ്.എഫ്) ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ വച്ചു നടക്കും.

ഈ മെഗാ കായിക മേളയ്ക്ക് ആതിഥ്യമരുളുന്നത് ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയമാണ്. രണ്ടായിരത്തി അഞ്ഞൂറോളം കായിക താരങ്ങളും, ആറായിരത്തിലധികം കാണികളും പങ്കെടുക്കുന്ന ഈ മെഗാ സ്പോര്‍ട്സിന്റെ അഭിവാജ്യഘടകമായ തീം മ്യൂസിക്കിന്റെ റിലീസ് കര്‍മം മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടിയും, ഈവര്‍ഷത്തെ മലയാളി സിനിമാ പിന്നണി ഗായിക അവാര്‍ഡ് ജേതാവുമായ സിത്താര കൃഷ്ണകുമാര്‍ നിര്‍വഹിച്ചു.

നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ ഐ.പി.എസ്.എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ് ഏവരേയും സ്വാഗതം ചെയ്ത് സംസാരിച്ചു.

ആമുഖ പ്രഭാഷണവും പ്രാര്‍ത്ഥനയും വികാരി ഫാ.ആന്റോ ആലപ്പാട്ട് നിര്‍വഹിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് സ്പോര്‍ട്സ് താരം ഒളിമ്പ്യന്‍ പ്രീതാ ശ്രീധരനും, ഗ്രാന്റ് സ്പോണ്‍സര്‍ ജിബി പാറയ്ക്കലും, ഇവന്റ് സ്പോണ്‍സര്‍ കെ.പി അലക്സാണ്ടറും സംസാരിച്ചു. മ്യൂസിക് കംപോസര്‍ മിഥുന്‍ ജയരാജ് തന്റെ ആശംസയില്‍ ഇത് അമേരിക്കന്‍ മലയാളികള്‍ക്ക് എന്നെന്നും മനസില്‍ ഓര്‍ത്തുവയ്ക്കാനുള്ള അമൂല്യമായ കലാസൃഷ്ടി ആയിരിക്കുമെന്നാണ്. ഈ കായികമേള അവസാനിച്ചാലും എല്ലാവരുടേയും മനസില്‍ ഈ തീം മ്യൂസിക് ഉണ്ടായിരിക്കുമെന്നും, ഇത് താരങ്ങള്‍ക്കൊരു പ്രചോദനവും കാണികള്‍ക്ക് ആവേശവും നല്‍കുന്നതാണെന്ന് തീം മ്യൂസിക് ഗ്രൂപ്പ് ലീഡ് ആന്‍ അലക്സാണ്ടര്‍ പറഞ്ഞു.

മിനി തോമസ് നന്ദി രേഖപ്പെടുത്തി. സിത്താര കൃഷ്ണകുമാറിന്റെ ഈ തീം മ്യൂസിക് റിലീസ് ഇതിനോടകം രണ്ടുലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

Content Highlights: mega sports festival, Theme music release

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented