-
മാഞ്ചസ്റ്റര്‍: എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും,ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിനും ആദരവ് അര്‍പ്പിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ വീഡിയോ തയാറാക്കി. അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ ദീപം തെളിയിച്ചും, പൂച്ചെണ്ടുകള്‍ കൈമാറിയും കുട്ടികള്‍ ഫുട്‌ബോള്‍ കിക്ക് ചെയ്തു കൈമാറുന്ന രീതിയിലുമാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. അസോസിയേഷന്‍ പ്രസിഡന്റ് ട്വിങ്കിള്‍ ഈപ്പന്‍ നല്‍കുന്ന ആമുഖ സന്ദേശത്തേ തുടര്‍ന്ന് കത്തിക്കുന്ന മെഴുകുതിരി മറ്റു കുടുംബങ്ങള്‍ക്ക് കൈമാറുകയാണ്. തുടര്‍ന്ന് അസോസിയേഷന്‍ കുടുംബനാഥന്‍മാര്‍ ഏറ്റുവാങ്ങി മറ്റുകുടുംബങ്ങള്‍ക്കു പകരുന്നു. കുടുംബിനികള്‍ പൂച്ചെണ്ടുകള്‍ കൈമാറുമ്പോള്‍ കുട്ടികള്‍ ഫുട്‌ബോള്‍ പാസ് ചെയ്തും ഈ ഉദ്യമത്തില്‍ പങ്കാളികളായി.
കോവിഡ് എന്ന മഹാമാരിയില്‍ ലോകം കാലിടറി നിന്നപ്പോള്‍ നെഞ്ചുവിരിച്ചു ഇവരെ പരിചരിച്ച എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, മറ്റു ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിനും ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് വീഡിയോ തയ്യാറാക്കിയതെന്ന് പ്രസിഡന്റ് ട്വിങ്കിള്‍ ഈപ്പന്‍ പറഞ്ഞു. ദുഃഖത്തിനെ ദിനങ്ങള്‍ മാറും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങള്‍ വീണ്ടും വന്നെത്തുമെന്ന പ്രതീക്ഷയും ആണ് വീഡിയോ വഴി ലക്ഷ്യം വെക്കുന്നതെന്നു സെക്രട്ടറി സുനില്‍ കോച്ചേരി പറഞ്ഞു. യുകെയിലെയും ഒപ്പം മാഞ്ചസ്റ്ററിലെയും ഒട്ടേറെ മലയാളികള്‍ കോവിഡിന്റെ പിടിയില്‍ അകപ്പെട്ടപ്പോള്‍ തളര്‍ന്ന മനസുകളില്‍ പ്രതീക്ഷയുടെയും,സന്തോഷത്തിന്റെയും തിരിനാളങ്ങള്‍ തെളിയിക്കുവാനും ഇതുവഴി സാധിക്കുമെന്ന് കരുതുന്നതായി അസോസിയേഷന്‍ സെക്രട്ടറി ജിനോ ജോസഫ് അഭിപ്രായപ്പെട്ടു. ഷിജി ജെയ്‌സണ്‍ മുന്നോട്ടുവെച്ച ആശയത്തിന് അസോസിയേഷന്‍ അംഗീകാരം നല്‍കിയപ്പോള്‍ മനോഹരമായി എഡിറ്റിങ് പൂര്‍ത്തിയാക്കിയത് മിന്റോ ആന്റണി ആണ്.
https://youtu.be/bMPjteZHJJI
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..