.
സണ്ണിവെയ്ല്‍(ടെക്സസ്): സണ്ണി വെയ്ല്‍ സിറ്റി മേയര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജ് മേയറായും സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 3 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി കൗണ്‍സില്‍ അംഗമായും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മെയ് 22 ന് വൈകീട്ട് സിറ്റി ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ ടൗണ്‍ സെക്രട്ടറി റേച്ചല്‍ റാംസെയാണ് സത്യപ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞ ചടങ്ങില്‍ ഇന്ത്യന്‍ പ്രത്യേകിച്ച് മലയാളി സമൂഹത്തില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് സിജു വി ജോര്‍ജ്, ബെന്നി ജോണ്‍ എന്നിവര്‍ ബൊക്കെ നല്‍കി ഇരുവരെയും ആദരിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: mayor Saji George, Manu Dani


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..