-
മെരിലാന്‍ഡ്: ബാള്‍ട്ടിമൂര്‍ കിലാടിസ് സ്പോര്‍ട്സ് ക്ലബ്, കൈരളി ബാള്ട്ടിമൂറുമായി സഹകരിച്ച് മേരിലാന്‍ഡിലെ എല്‍ക് റിഡ്ജിലുള്ള ട്രോയ് പാര്‍ക്കില്‍ സംഘടിപ്പിച്ച ഇരുപത്തിമൂന്നാമത് മാവേലി കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഫൈനല്‍സില്‍ ഫിലഡല്‍ഫിയ ആര്‍സനല്‍സ് കപ്പ് സ്വന്തമാക്കി.
അവസാനം വരെ ഏവരിലും ആവേശം പകര്‍ന്ന കളിയില്‍ ബാള്‍ട്ടിമോര്‍ കിലാടിസ് നു എതിരെ പെനാല്‍റ്റി കിക്കിലൂടെയായിരുന്നു ആര്‍സനല്‍സ് വിജയകിരീടം ചൂടിയത്
ആര്സനല്സിലെ കനിഷ്ക് നസറേത്ത് മോസ്റ്റ് വാല്യുവബിള്‍ പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡിഫന്‍ഡര്‍ ആയി കിലാടിസിലെ ടിക്കു ജോര്‍ജും ബെസ്റ്റ് ഗോളി ആയി കിലാടിസിലെ തന്നെ ആഷിഷ് തോമസും തിരഞ്ഞെടുക്കപ്പെട്ടു.
35 കഴിഞ്ഞവരുടെ ടൂര്‍ണമെന്റില്‍ ആതിഥേയരായ ബാല്‍ട്ടിമൂര്‍ കിലാടിസ്, വിര്‍ജിനിയ സെന്റ് ജൂഡ് എഫ്.സിയെ 2-0 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് 2021-ലെ ചാമ്പ്യന്മാരായി. കിലാടിസിലെ അനില്‍ ജയിംസ് ടൂര്‍ണമെന്റിലെ മോസ്റ്റ് വാല്യുവബിള്‍ പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടു.
ജോസ് ചെറുശേരി, ഷിബു സാമുവല്‍, ഓസ്റ്റിന്‍ അല്വിന്തിങ്കല്, വിപിന്‍ രാജ് എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..