.
മെല്‍ബണ്‍: മലയാളി അസോസിയേഷന് ഓഫ് വിക്ടോറിയായുടെ 2022-2024 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി മദനന് ചെല്ലപ്പനെ ഡാം ഡിനോംങ്ങ് യൂണൈറ്റിംഗ് പള്ളി ഹാളില്‍ കൂടിയ പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു.
പ്രസിഡന്റ് തമ്പി ചെമ്മനത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി മദനന് ചെല്ലപ്പന് അവതരിപ്പിച്ച റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ച് പാസ്സാക്കി.
തുടര്‍ന്ന് പ്രസിഡന്റ് തമ്പി ചെമ്മനം തന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണ സമിതിക്ക് വിക്ടോറിയന്‍ മലയാളികളില്‍ നിന്നും നാളിതുവരെ ലഭിച്ച നല്ലസഹകരണങ്ങള്ക്ക് നന്ദി പ്രകാശിപ്പിച്ചു.
നോമിനേഷന് സമര്‍പ്പിക്കേണ്ട അവസാന ദിവസത്തില്‍ അവശേഷിച്ച, മദനന് ചെല്ലപ്പന്റെ നേതൃത്വത്തിലുള്ള പാനലിലുള്ളവരെ, യോഗം വരണാധികാരിയായി തിരഞ്ഞെടുത്തു. മാവ് മുന്‍ പി.ആര്.ഒ യും, കമ്മിറ്റി മെംബറും ആയിരുന്ന, പ്രതീഷ് മാര്ട്ടിന് പേര് വിളിച്ച് സദസ്സിന് പരിചയപ്പെടുത്തി.
തുടര്‍ന്ന് യോഗം അവരെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുത്തതായി അംഗീകരിച്ച് പ്രഖ്യാപിച്ചു.
പ്രസിഡന്റ്- മദനന് ചെല്ലപ്പന്, വൈ.പ്രസിഡന്റ് -തോമസ് വാതപ്പിള്ളി, സെക്രട്ടറി - ലിജോ ജോണ്‍, ജോ.സെക്രട്ടറി - വിപിന്‍ ടി.തോമസ്, ട്രഷറര്‍ -ലിന്റോ മാളിയേക്കല്‍ ദേവസ്സി, കമ്മിറ്റിയംഗങ്ങള്‍ - ജോസ് പ്ലാക്കല്‍, അലന് കെ.അബ്രഹാം, ഷോബി തോമസ്, ബ്രോണി മാത്യൂസ്, അതുല്‍ വിഷ്ണു പ്രതാപ്, അശ്വതി ഉണ്ണികൃഷ്ണന്.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ഇന്വിക്ടോറിയാ (FIAV)പ്രതിനിധികള്‍:തമ്പി ചെമ്മനം, ഫിന്നി മാത്യൂ. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് തമ്പി ചെമ്മനം, മുന്‍ പ്രസിഡന്റ് തോമസ് വാതപ്പിള്ളി, മുന്‍ മാവ്പി.ആര്.ഒ പ്രതീഷ് മാര്ട്ടിന്, മുന്‍ ജനറല്‍ സെക്രട്ടറി ഫിന്നി മാത്യൂ എന്നിവര്‍ പുതിയ ഭരണസമിതിക്ക് അനുമോദനങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.
പുതിയ പ്രസിഡന്റ് മദനന് ചെല്ലപ്പന് നയപ്രഖ്യാപന പ്രസംഗവും, സെക്രട്ടറി ലിജോ ജോണ്‍ നന്ദി പ്രകാശനവും നടത്തി.
വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍
Content Highlights: MAV, New members, Melbourne
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..