.
വിസ്‌കോണ്‍സിന്‍: വിസ്‌കോണ്‍സിനിലെ ഏഴ് കൗണ്ടികളില്‍ കോവിഡ്19 കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പൊതുസ്ഥലങ്ങളിലും ഇന്‍ഡോറിലും മാസ്‌ക് ഉപയോഗിക്കണമെന്ന് മെയ് 16 ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. മാസ്‌ക് ധരിക്കുന്നത് വാക്‌സിനേറ്റ് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ബാധകമാണ്. ബാരണ്‍, റസ്‌ക്, ലക്രോസി, മോണ്‍റൊ, വെര്‍ണന്‍, കെനോഷ, റാസിന്‍ എന്നീ കൗണ്ടികളിലാണ് പുതിയ ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്.
വിസ്‌കോണ്‍സിനിലെ മുപ്പത്തിയെട്ട് കൗണ്ടികളില്‍ കോവിഡ്19 വര്‍ധനവ് മീഡിയം ലെവലിലാണ്. ഇവിടെയുള്ള ഹൈറിസ്‌കിലുള്ളവര്‍ ഡോക്ടറുമാരായി സംസാരിച്ചതിനുശേഷം മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 27 കൗണ്ടികളില്‍ കോവിഡ് ലെവല്‍ ലൊ റിസ്‌കിലാണെന്നും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു.
മെയ് 13 ന് ലഭ്യമായ കണക്കുകള്‍ അനുസരിച്ച് വിസ്‌കോണ്‍സില്‍ സംസ്ഥാനത്ത് പ്രതിദിനം 2095 കേസുകളാണ് റിപ്പോര്‍ട്ട്് ചെയ്യപ്പെട്ടിരിക്കുന്നു. ഫെബ്രുവരി 11 മുതല്‍ മെയ് 13 വരെ പ്രതിദിനം 374 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ 13.7 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ വാരാന്ത്യം 13.9 ശതമാനമായി ഉയര്‍ന്നിരുന്നു. ന്യൂയോര്‍ക്കിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ മാസ്‌ക് മാന്‍ഡേറ്റ് വീണ്ടും ആവശ്യമാണോ എന്ന് ഗവണ്‍മെന്റ് ആലോചിച്ചുവരികയാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Masks recommended indoors in seven Wisconsin counties
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..