.
നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലുതും, യുകെയിലെ പ്രമുഖ മലയാളി കൂട്ടായ്മയുമായ മലയാളി അസോസിയേഷന് സണ്ടര്‍ലാന്‍ഡ് (MAS) സംഘടിപ്പിക്കുന്ന ദേശീയ കായികമേളയുടെയും വടംവലി മത്സരത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് പതിമൂന്ന് ശനിയാഴ്ച്ചയാണ് മത്സരം നടക്കുന്നത്. യുകെയുടെ നാനാഭാഗത്തു നിന്നും വടം വലി മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവു കാരണം രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തിയതി ഓഗസ്റ്റ് 10 ബുധനാഴ്ച വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു.
2022 ഓഗസ്റ്റ് 13 ശനിയാഴ്ച, സണ്ടര്‍ലാന്‍ഡിലെ സില്‍ക്സ്വര്‍ത്ത് സ്പോര്‍ട്സ് കോംപ്ലക്സില്‍ രാവിലെ 9 മണിക്ക് മത്സരത്തിന്റെ ഉദ്ഘാടനം നടക്കും. തുര്‍ന്ന് കായിക മേളയുടെ പ്രധാന ഇനമായ വടംവലി മത്സരം ആരംഭിക്കും. അതിനോടനുബന്ധിച്ച് മറ്റ് കായിക മത്സരങ്ങളും നടക്കും. വൈകീട്ട് 4 മണിക്ക് സമാപന ചടങ്ങുകളോടു കൂടി മേള സമാപിക്കും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള നിയമാവലികള്‍ പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന QR കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ വായിക്കുവാന്‍ സാധിക്കും. എല്ലാ മത്സര വിഭാഗത്തിലും റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..