
-
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെക്കുറിച്ച് ട്രംപിന്റെ ജേഷ്ഠ സഹോദരന്റെ മകള്‍ മേരി ട്രംപ് എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ ആദ്യ ദിനങ്ങളില്‍ ഏകദേശം പത്തുലക്ഷത്തോളം കോപ്പികള്‍ വിറ്റഴിച്ചു. ആമസോണിലെ ബെസ്റ്റ് സെല്ലര്‍ വിഭാഗത്തില്‍ പുസ്തകം ഇടംപിടിച്ചു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കൂടിയായ മേരി എല്‍ ട്രംപ് എഴുതിയ പുസ്തകം ടൂ മച്ച് ആന്‍ഡ് നെവര്‍ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ വേള്‍ഡ്സ് മോസ്റ്റ് ഡേഞ്ചറസ് മാന്‍ (Too Much and Never Enough: How My Family Created the World's Most Dangerous Man) ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത് ആദ്യദിവസം തന്നെ 950,000 കോപ്പികളാണ് വിറ്റത്. പ്രീ സെയില്‍, ഈ ബുക്സ്, ഓഡിയോ ബുക് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണിത്.
ട്രംപ് വംശീയവാദിയാണെന്നും പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും തുടങ്ങിയ വാദങ്ങളുയര്‍ത്തുന്ന പുസ്തകമാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹോദരന് ഫ്രെഡ് ട്രംപ് ജൂനിയറിന്റെ മകളായ മേരി എല്‍ ട്രംപ് എഴുതിയ പുസ്തകം നേരത്തെ തന്നെ വന്‍ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ട്രംപും ഒരു സഹോദരനും പുസ്തകം പുറത്തിറങ്ങുന്നത് തടയാന്‍ ആവുന്നതും ശ്രമിക്കുകയും ചെയ്തിരുന്നു.
പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയാന്‍ ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപിന്റെ സഹോദരന് റോബര്‍ട്ട് നേരത്തെ ഒരു കോടതി ഉത്തരവ് നേടിയിരുന്നു. എന്നാല്‍, പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനുള്ള വിലക്ക് പിന്നീട് റദ്ദാക്കി. വിലക്ക് നീക്കിയതിന് തൊട്ടുപിന്നാലെയാണ് പുസ്തകം ഇറങ്ങിയതെന്ന് പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷൂസ്റ്റര്‍ വ്യാഴാഴ്ച പറഞ്ഞു. പ്രസാധകരെ സംബന്ധിച്ചിടത്തോളം റെക്കോര്‍ഡ് വില്പനയാണ് പുസ്തകത്തിന്റെ കാര്യത്തിലുണ്ടായിരിക്കുന്നത്.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..