ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാപ്പിന്റെ ആദരം


-

ഫിലഡല്‍ഫിയ: ലോകം മുഴുവന്‍ ഭയന്ന് വിറയ്ക്കുന്ന കോവിഡ്19 എന്ന മഹാ വിപത്തിന്റെ സംഹാരതാണ്ഡവത്തിനു മുന്നില്‍ നിന്നും ലോക ജനതയെ വീണ്ടെടുക്കുന്നതിനായി സ്വജീവന്‍ പോലും വകവയ്ക്കാതെ സേവനം അര്‍പ്പിക്കുന്ന മുന്‍നിര പോരാളികളായ മെഡിക്കല്‍ വിഗ്ദരും നഴ്സുമാരുമുള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗോജ്ജ്വലമായ സേവനങ്ങള്‍ക്കും കരുതലിനും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയാ (മാപ്പ്) ആദരവുകള്‍ അര്‍പ്പിച്ചു.

ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ മുന്‍ നിരയില്‍ നിന്നുകൊണ്ട്, ആരോഗ്യരംഗത്തെ പ്രൊഫഷണലുകള്‍ക്കൊപ്പം സമര്‍പ്പണത്തിന്റെയും കരുതലിന്റെയും ചൈതന്യത്തോടെ സധൈര്യം
പോരാടി സേവനം നടത്തുന്ന ഭൂമിയിലെ മാലാഖാമാര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

നഴ്സിംഗ് സമൂഹത്തില്‍ നിന്നും നിരവധി പേരുടെ ജീവനാണ് ഈ പോരാട്ടത്തിനിടയില്‍ പൊലിഞ്ഞു പോയത്. അതിജീവനത്തിന്റെ പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം ഈ മഹാമാരിയില്‍ നിന്നും ലോകത്തെ വീണ്ടെടുക്കുന്നതിനായി ത്യാഗോജ്ജ്വലമായ സേവനം അര്‍പ്പിക്കുന്ന ആരോഗ്യ രംഗത്തെ അതികായകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുവാന്‍ കൂടി ഈ സമയം വിനിയോഗിക്കുന്നതായി പ്രാസംഗികര്‍ ഓരോരുത്തരും വ്യക്തമാക്കി.

മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ടെലികോണ്‍ഫ്രന്‍സില്‍ പെന്‍സില്‍വാനിയാ സ്റ്റേറ്റ് സെനറ്റര്‍ ഹോണറബിള്‍ ജോണ്‍ സാബറ്റിനാ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി., ടെക്സാസ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി ഹോണറബിള്‍ കെ.പി. ജോര്‍ജ്ജ്, ന്യൂ യോര്‍ക്ക് അയ്യപ്പസ്വാമി ടെംപിള്‍ പ്രസിഡന്റ് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, ഇന്ററ്റേര്‍ണല്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ് ഡോ.മാത്യു മാത്യു, ടെക്സാസ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ഹോണറബിള്‍ ജൂലി എ. മാത്യു, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫിലാഡല്‍ഫിയ പ്രിസണ്‍ ഹെല്‍ത്ത് മേധാവി ഷാരോണ്‍ മൊണോക്കാ, ഫിലഡല്‍ഫിയാ സെന്റ്. തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ.എം.കെ.കുര്യാക്കോസ്, അനിയന്‍ ജോര്‍ജ്ജ് ന്യൂജേഴ്സി, ജോണ്‍സി ജോസഫ്, പെന്‍സില്‍വാനിയാ നഴ്സിംഗ് ബോര്‍ഡ് മെംബര്‍ ബ്രിജിറ്റ് വിന്‍സന്റ്, നഴ്സ് പ്രാക്ടീഷണര്‍ സിബി ചെറിയാന്‍ എന്നിവരും ആദരവുകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

മാപ്പ് ജനറല്‍ സെക്രട്ടറി ബിനു ജോസഫ്, ട്രഷറര്‍ ശ്രീജിത്ത് കോമാത്ത് എന്നീ ഐ.ടി സ്പെഷ്യലിസ്റ്റുകള്‍ കോണ്‍ഫ്രന്‍സ് കോളിന്റെ പ്രോഗ്രാമുകള്‍ നിയന്ത്രിച്ചു ഭംഗിയായി നടപ്പാക്കി. യോഹന്നാന്‍ ശങ്കരത്തില്‍, ലിസി തോമസ്, ചെറിയാന്‍ കോശി, സാബു സ്‌കറിയാ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രോഗ്രാമിന്റെ വന്‍ വിജയത്തിന് നേതൃത്വം നല്‍കി.

വാര്‍ത്ത അയച്ചത് : രാജു ശങ്കരത്തില്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented