മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം ഏപ്രില്‍ 18 ന്


-

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ പത്താമത് പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി 56 ചീട്ടുകളി മത്സരം ഏപ്രില്‍ 18 ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 11 :30 വരെ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (608 Welsh Road, Philadelphia, PA 19115) നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി മാപ്പ് പ്രസിഡന്റ് ശാലൂ പുന്നൂസ്, സെക്രട്ടറി ബിനു ജോസഫ്, ട്രഷറര്‍ ശ്രീജിത്ത് കോമാത്ത്, ടൂര്‍ണമെന്റ് ചെയര്‍മാന്‍ സാബു സ്‌കറിയാ, കോ ചെയര്‍മാന്‍ ജോണ്‍സണ്‍ മാത്യു എന്നിവര്‍ അറിയിച്ചു.

56 എന്ന അന്താരാഷ്ട്ര കളിയുടെ അതേ നിയമാവലി പിന്തുടരുന്ന ഈ മത്സരത്തില്‍ ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വാനിയാ, ഡെലവര്‍, വാഷിങ്ടണ്‍, വെര്‍ജീനിയാ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ടീമുകളെ കൂടാതെ നിരവധി ചീട്ടുകളി പ്രേമികളും പങ്കെടുക്കുവാനായി എത്തിചേരുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ചെയര്‍മാന്‍ സാബു സ്‌കറിയാ പറഞ്ഞു.

വിജയികളാവുന്ന ടീമുകള്‍ക്ക് ഒന്നാം സമ്മാനമായി ആയിരത്തി ഇരുനൂറ് ഡോളര്‍, രണ്ടാം സമ്മാനം തൊള്ളായിരം ഡോളര്‍, മൂന്നാം സമ്മാനം അറുനൂറ് ഡോളര്‍, നാലാം സമ്മാനം മുന്നൂറ് ഡോളര്‍ എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും നല്‍കപ്പെടും. ഇനിയും പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്ക് http //.mapicc.org/56cardtournament / എന്ന ലിങ്കില്‍ക്കൂടി അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

വാശിയേറിയ ഈ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിലേക്കായി ചെയര്‍മാന്‍ സാബു സ്‌കറിയാ, കോചെയര്‍മാന്‍ ജോണ്‍സണ്‍ മാത്യു, എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ശാലു പുന്നൂസ് : 203 482 9123
ബിനു ജോസഫ് : 267 235 4345
ശ്രീജിത്ത് കോമാത്ത് : 636 542 2071

വാര്‍ത്ത അയച്ചത് : രാജു ശങ്കരത്തില്‍


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented