'കിഡ്സ് ആന്‍ഡ് യൂത്ത് വോളണ്ടിയര്‍ ഡേ' സംഘടിപ്പിച്ചു


-

കുട്ടികളിലെ മാനസിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനും, കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'കിഡ്സ് ആന്‍ഡ് യൂത്ത് വോളണ്ടിയര്‍ ഡേ അറ്റ് മാപ്പ്' എന്ന പ്രോഗ്രാം വന്‍ വിജയമായി.

മാപ്പ് പ്രസിഡന്റ് ശാലൂ പുന്നൂസ്, സെക്രട്ടറി ബിനു ജോസഫ്, ട്രഷറര്‍ ശ്രീജിത്ത് കോമാത്ത്, വൈസ് പ്രസിഡന്റ് തോമസ് ചാണ്ടി, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ അഷിതാ ശ്രീജിത്ത്, സോയാ നായര്‍, അനു സ്‌കറിയാ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രോഗ്രാമില്‍ കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ഹൈസ്‌കൂള്‍ തലത്തില്‍ വരെയുള്ള 32 ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. കിന്റര്‍ഗാര്‍ഡന്‍, എലിമെന്ററി, മിഡില്‍ സ്‌ക്കൂള്‍ തലത്തിലുള്ള കുട്ടികള്‍ക്കായി നടത്തിയ ചിത്ര രചന, പെയിന്റിംഗ്, ജപ്പഡി, പസില്‍ ഗെയിമുകള്‍ എന്നിവ കുട്ടികള്‍ക്കേവര്‍ക്കും ഏറെ ആസ്വാദ്യകരമായി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലൈബ്രറി കാറ്റലോഗ്, മെംബര്‍ഷിപ്പ് ഡാറ്റാബേസ് എന്നിവ അപ്ഡേറ്റ് ചെയ്തു. അനു വര്‍ഗ്ഗീസ്, സൂസന്‍ ശാലു, അനിതാ പണിക്കര്‍ എന്നീ വിമന്‍സ് ഫോറം അംഗങ്ങള്‍ കുട്ടികള്‍ക്കുവേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

തുടര്‍ന്ന് നടന്ന സമാപന ചടങ്ങില്‍ പ്രോഗ്രാം സംഘാടകര്‍ കുട്ടികള്‍ക്ക് സ്വയം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുവാനും കലാപരിപാടികള്‍ അവതരിപ്പിക്കാനുമുള്ള വേദിയൊരുക്കി. തുടന്ന് പ്രോഗ്രാമില്‍ പങ്കെടുത്ത ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ കമ്മ്യൂണിറ്റി സര്‍വ്വീസ് ക്രെഡിറ്റുകള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

വിനോദത്തിനും വിജ്ഞാനത്തിനും ആത്മ സന്തോഷത്തിനും വേദിയൊരുക്കിയ അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന പ്രോഗ്രാമിനും വിഭവ സമര്‍ത്ഥമായ അത്താഴത്തിനും ശേഷം കുട്ടികള്‍, സമ്മറില്‍ കൂട്ടുകാരുമൊത്തു വീണ്ടും വരാം എന്ന് ആത്മസംതൃപ്തിയോട് യാത്രപറഞ്ഞ് പടിയിറങ്ങുമ്പോള്‍ അവരോടൊപ്പം വന്ന ഓരോ മാതാപിതാക്കളും മാപ്പ് പ്രവര്‍ത്തകരോട് തങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരമൊരു അവസരമൊരുക്കിയതിനുള്ള നന്ദിപറയുവാന്‍ മറന്നില്ല.

കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞു വീട്ടില്‍ എത്തി ഹോം വര്‍ക്ക് കഴിഞ്ഞാലുടന്‍ ടീവിയിലേക്കും ഫോണിലേക്കും ശ്രദ്ധതിരിക്കുന്ന ഈ കാലഘട്ടത്തില്‍, അതില്‍നിന്നും വ്യത്യസ്തമായി മാതാപിതാക്കളോടൊപ്പം ചിലവഴിക്കുവാന്‍ കിട്ടുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ കുട്ടികളുടെ മാനസീകോല്ലാസത്തിനും, മാനസീക വളര്‍ച്ചയ്ക്കും, സൗഹൃദ ബന്ധങ്ങളുടെ വളര്‍ച്ചയ്ക്കും ഏറെ പ്രയോജനം ചെയ്യുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല എന്ന് മിക്ക മാതാപിതാക്കളും അഭിപ്രായപ്പെട്ടു. പ്രയോജനപ്രദമായ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എല്ലാമാസവും വ്യത്യസ്ത പ്രോഗ്രാമുകള്‍ നടത്തുവാന്‍ വിമന്‍സ് ഫോറം തീരുമാനിച്ചു. വന്നുചേര്‍ന്ന ഏവര്‍ക്കും സെക്രട്ടറി ബിനു ജോസഫ് സ്വാഗതവും, വൈസ് പ്രസിഡന്റ് തോമസ് ചാണ്ടി നന്ദിയും രേഖപ്പെടുത്തി.

വാര്‍ത്ത തയ്യാറാക്കിയത്: രാജു ശങ്കരത്തില്‍


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented