.
ലോസ് ആഞ്ജലിസ് (കാലിഫോര്‍ണിയ): ബാങ്ക് ഓഫ് അമേരിക്കയുടെ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വനിത മഞ്ജുഷ കുല്‍ക്കര്‍ണിയും.
ലോസ്ആഞ്ജലിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക്ക് ഐലന്റേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് മഞ്ജുഷ. 1.5 മില്യണ്‍ അംഗങ്ങളെയാണ് ഈ സംഘടന പ്രതിനിധാനം ചെയ്യുന്നത്. താഴ്ന്ന വരുമാനക്കാര്‍, അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.
വര്‍ഗീയ ചേരിതിരുവുകള്‍, സാമ്പത്തിക അസമത്വം എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് കഠിനാധ്വാനം ചെയ്യുന്ന സംഘടന എന്ന നിലയിലാണ് ബാങ്ക് ഈ അവാര്‍ഡ് നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 200000 ഡോളറാണ് അവാര്‍ഡ് തുക.
ബാങ്കിന്റെ ഈ അവാര്‍ഡ് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സൗത്ത് ഏഷ്യന്‍ നെറ്റ്വര്‍ക്ക് എന്ന സംഘടന നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മഞ്ജു പറഞ്ഞു.
രാജ്യത്താകമാനം കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ വര്‍ധിച്ചുവന്ന വര്‍ഗീയാധിക്ഷേപത്തിനും അക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനും ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിനും മഞ്ജു ശ്രമിച്ചിരുന്നു.
2021 ലെ ടൈം മാഗസിന് തിരഞ്ഞെടുത്ത 100 മോസ്റ്റ് ഇന്‍ഫ്ളുവെന്‍ഷ്യല്‍ പീപ്പിളില്‍ ഇവരും ഉള്‍പ്പെട്ടിരുന്നു. ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Manjusha Kulkarni Wins Racial Equality Award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..