.
ന്യൂജേഴ്സി: കഴിവുറ്റ നേതാക്കളുടെ കരുത്തുമായി മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സി (മഞ്ച്)ക്ക് നവ നേതൃത്വം നിലവില്‍ വന്നു. ന്യൂജേഴ്സിയിലെ പ്രമുഖ വനിതാ നേതാവും അധ്യാപികയുമായ ഡോ.ഷൈനി രാജുവാണ് പ്രസിഡന്റ്. ഫൊക്കാനയുടെ പ്രമുഖ നേതാവും മഞ്ചിന്റെ ആരംഭകാലം മുതല്‍ മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ച ആന്റണി കല്ലക്കാവുങ്കലിനെ (തങ്കച്ചന്) ജനറല്‍ സെക്രട്ടറിയായും മഞ്ചിന്റെ ആരംഭകാലം മുതല്‍ സംഘടനയുടെ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഷിബു മാത്യു മാടക്കാട്ടിനെ ട്രഷറര്‍ ആയും നിയമിച്ചു.
നിലവിലുള്ള വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ളയെ വൈസ് പ്രസിഡന്റ് ആയി നിലനിര്‍ത്തി. മഞ്ചിന്റെ സ്ഥാപക നേതാവ് ഉമ്മന്‍ (അനില്‍) ചാക്കോയെ ജോയിന്റ് സെക്രട്ടറിയായും മുന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനീഷ് ജെയിംസിനെ ജോയിന്റ് ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. മഞ്ജു ചാക്കോ ആണ് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍. മനോജ് വാട്ടപ്പള്ളില്‍ - എക്സ് ഓഫീസിയോ, വിനോദ് ദാമോദരന്‍, അരുണ്‍ ചെമ്പരത്തി, സന്തോഷ് ജോണ്‍, ധന്യ മിഥുന്, നീതു ഹൊജിന് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
പ്രോഗ്രാം കമ്മിറ്റി ചെയര്‍ ആയി ഷൈന്‍ ആല്‍ബര്‍ട്ട് കണ്ണമ്പള്ളിയും കോ.ചെയര്‍ ആയി നെസി തടത്തിലിനെയും നിയമിച്ചു. ആല്‍ബര്‍ട്ട് ആന്റണി കണ്ണമ്പള്ളിയാണ് ഓഡിറ്റര്‍. ഷിജിമോന്‍ മാത്യു ചാരിറ്റി ചെയര്‍ ആയും ഫ്രാന്‍സിസ് തടത്തില്‍ പി.ആര്.ഒ ആയി തുടരും. ടെക്നോളജി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍മാരായി ഗാരി നായര്‍, ലിന്റോ മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. ഈവ ആന്റണിയെ യൂത്ത് കോര്‍ഡിനേറ്റര്‍ ആയും ഐറിന് തടത്തിലിനെ കോ.കോര്‍ഡിനേറ്റര്‍ ആയും തിരഞ്ഞെടുത്തു.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
Content Highlights: manj new members
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..