മഞ്ച് ഫാദേഴ്സ് ഡേ സംഘടിപ്പിച്ചു


.

ന്യൂജേഴ്സി: അമ്മമാരെപ്പോലെ ആദരിക്കപ്പെടണ്ടവര്‍ ആണ് പിതാക്കന്മാര്‍ എന്ന് അവര്‍ക്ക് അര്‍ഹമായ അഗീകാരം നല്‍കിക്കൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി മാത്രകയായി. കഴിഞ്ഞ ദിവസം എഡിസണിലെ റോയല്‍ ഇന്ത്യ പാലസിലെ പ്രൗഢ ഗംഭീരമായ സദസില്‍ വച്ചാണ് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (MANJ) ന്റെ ആഭിമുഖ്യത്തില്‍ ഫാദേഴ്സ് ഡെ ആഘോഷത്തില്‍ പിതാക്കന്മാരെ ആദരിച്ചുകൊണ്ട് അവിസ്മരണീയമായി മാറിയത്. ജൂണ്‍ 24 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ എഡിസണിലുള്ള റോയല്‍-പാലസില്‍ ബോര്‍ഡ് അംഗം രാജു ജോയിയുടെ പ്രാര്‍ത്ഥനാഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. മഞ്ച് ജോയിന്റ് സെക്രട്ടറി ഉമ്മന്‍ ചാക്കോ സദസ്സിലുള്ളവരെ സ്വാഗതം ചെയ്തു.

മഞ്ച് പ്രസിഡന്റ് ഡോ.ഷൈനി രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥി റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറും വൈസ് പ്രസിഡന്റുമായ ഡോ.ആനി പോള്‍ ഫാദേഴ്സ് ഉദ്ഘാടനം ചെയ്തു. അമ്മമാര്‍ ആദരിക്കപ്പെടുമ്പോള്‍ അവര്‍ക്ക് മാനസികമായ പിന്തുണ നല്‍കുന്ന പിതാക്കന്മാരെ നാം ഒരിക്കലും മറക്കരുതെന്ന് ആനി പോള്‍ ഫാദേഴ്സ് ഡേ സന്ദേശം നല്‍കിക്കൊണ്ട് പറഞ്ഞു.

മഞ്ച് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി വര്‍ഗ്ഗീസ് ആമുഖ പ്രസംഗം നടത്തി. മഞ്ച് കമ്മിറ്റി അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തി. ഈ വര്‍ഷത്തെ ബെസ്റ്റ് ഫാദേഴ്സായി ടിഎസ് ചാക്കോ, ഡോ.ബാബു സ്റ്റീഫന്‍, ഡോ.സജിമോന്‍ എന്നിവരെ മഞ്ച് പൊന്നാട നല്‍കി ആദരിച്ചു. ഇവര്‍ ചെയ്യുന്ന സാമൂഹിക സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ബെസ്റ്റ് ഫാദേഴ്സ് ആയി തിരഞ്ഞെടുത്ത് ആദരിച്ചത്.

അതിനു ശേഷം ഫാദേഴ്സ് ഡേ കേക്ക് മുറിച്ച് സെലിബ്രേഷന്‍ ഉദ്ഘാടനം ചെയ്തു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ എന്നിവിടങ്ങളില്‍ നിന്നും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. മഞ്ച് വുമണ്‍സ് ഫോറം-യൂത്ത് ഫോറം ഏകോപിച്ച് വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ചു. റോഷന്‍ മാമന്‍, റീനാ സാബു, രാജി ജോയി, ജൂബി മത്തായി, മാപ് ആര്‍ട്‌സ് ചെയര്‍മാന്‍ തോമസുകുട്ടി വര്‍ഗീസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മഞ്ച് ചാരിറ്റി ചെയര്‍ ഷിജിമോന്‍ മാത്യു നന്ദിയര്‍പ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍

Content Highlights: manj fathers day celebration

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented