.
മാനിട്ടോബ: കാനഡയിലെ മാനിറ്റോബ പ്രവിശ്യ ആസ്ഥാനമാക്കി മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി എന്ന സംഘടന രൂപീകരിച്ചു. വിന്നിപെഗ് സൗത്ത് എം.പി.ടെറി ഡ്യൂഗിഡ് പ്രധാന അതിഥി ആയിരുന്ന ചടങ്ങില്‍ സെയിന്റ് ബോണിഫേസ് എം.എല്‍.എഡ്യൂ ഗാള്‍ഡ് ലമോണ്ട്, യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസര്‍ ഊച്ചേ നുവാങ്ക്വോ, മാനിട്ടോബ മലയാളി അസോസിയേഷന്‍ പ്രതിനിധി ജോണി സ്റ്റീഫന്‍ എന്നിവരും പങ്കെടുത്തു.
ചടങ്ങില്‍ എം.പി.ടെറി ഡ്യൂഗിഡ് വിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ നീതു സുരേന്ദ്രന്‍ രൂപകല്‍പന ചെയ്ത വെബ്‌സൈറ്റിന്റെ (www.manitobahindumalayalicommunity.co.) പ്രകാശന കര്‍മവും നിര്‍വ്വഹിച്ചു.
റോഹില്‍ രാജഗോപാല്‍ പ്രസിഡന്റും, ജയകൃഷ്ണന്‍ ജയചന്ദ്രന്‍ സെക്രട്ടറിയും, അനു നിര്‍മ്മല്‍, രമ്യ റോഹില്‍ എന്നിവര്‍ ട്രഷറര്‍മാരും ആയ 23 അംഗ പ്രവര്‍ത്തന കമ്മിറ്റി രൂപീകരിച്ചു.
മറ്റു ഭാരവാഹികള്‍: സതീഷ് ഭാസ്‌കരന്‍, രാഹുല്‍ രാജ്, പണക്കട വയ്ക്കത് നിതീഷ്, അമല്‍ ജയന്‍, അശോകന്‍ മാടസ്വാമി വൈദ്യര്‍, രാഹുല്‍ രാജീവ്, മനോജ് എം നായര്‍, ഗിരിജ അശോകന്‍ വിജയലക്ഷ്മി അയ്യനത്, ശനി ഭാസ്‌കരന്‍, ശില്പ രാകേഷ്, ഐശ്വര്യ അമല്‍, സുരേഷ് പായ്ക്കാട്ടുശേരിയില്‍, സന്തോഷ് ഗോപാലകൃഷ്ണന്‍, അരവിന്ദ് പാമ്പക്കല്‍, അഞ്ജലി രാഹുല്‍, റീന പാപ്പുള്ളി, വിഷ്ണു വിജയന്‍, മനു സുരേഷ്, നിര്‍മല്‍ ശശിധരന്‍ എന്നിവരാണ്.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി
Content Highlights: Manitoba Hindu Malayali Community
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..