.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്സ് വിശ്വാസ സമൂഹം വാങ്ങിയ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിക്കുന്ന ഫണ്ട് ശേഖരണത്തിനായി പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റിന്റെ ആദ്യവില്പന സെയില്‍ സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തില്‍ വച്ച് നടക്കും. മെയ് 22 ന് ഉച്ചക്ക് 12 മണിക്ക് നടക്കുന്ന പ്രസ്തുത ചടങ്ങില്‍ ഇടവക വികാരി ഫാ.ഗീവര്‍ഗീസ് തണ്ടായത്ത്, സഹവികാരി ഫാ.എല്‍ദോസ് രാജന് എന്നിവര്‍ ചേര്‍ന്നായിരിക്കും ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.
യുക്മ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, മുന്‍ യുക്മ പ്രസിഡന്റ് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, അലൈഡ് ഫിനാന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ജോയ് തോമസ്, എം.എം.സി.എ പ്രസിഡന്റ് ആഷന്‍ പോള്‍, എം.എം.എ പ്രസിഡന്റ് വില്സന് മാത്യു, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ് ജിജി എബ്രഹാം, ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ് ചാക്കോ ലൂക്ക്, നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് സാജു പാപ്പച്ചന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഇടവക സെക്രട്ടറി ബിജോയ് ഏലിയാസ്, ട്രസ്റ്റി എല്‍ദോസ് കുര്യാക്കോസ്, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസ്തുത ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : അലക്സ് വര്‍ഗീസ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..