
.
മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന് ഓഫ് മാഞ്ചെസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ നടന്നു. നഴ്സുമാര്‍ക്ക് ആദരം ഒരുക്കിയും, ആട്ടവും പാട്ടുമായി രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ആഘോഷപരിപാടികള്‍ മികച്ച ജനപങ്കാളിത്തം കൊണ്ടും, മികവുറ്റ പരിപാടികളാലും ശ്രദ്ധേയമായി. അസോസിയേഷന് പ്രസിഡന്റ് ട്വിങ്കിള്‍ ഈപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്മാന് ബിജു ആന്റണി, ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഇവന്റ് കോര്‍ഡിനേറ്റര്‍ ജയ്സണ്‍ ജോബ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചതോടെ കലാപരിപാടികള്‍ക്ക് തുടക്കമായി.
കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ അണിനിരന്ന ഇരുപത്തിയഞ്ചില്‍ പരം പരിപാടികള്‍ ആഘോഷരാവിനു നിറം പകര്‍ന്നു. നഴ്സുമാര്‍ ഒന്നടങ്കം വേദിയിലെത്തി സത്യപ്രതിജ്ഞ ഏറ്റുചൊല്ലുകയും, നിലവിളക്ക് തെളിയിക്കുകയും ചെയ്തു. മികച്ച ഹര്‍ഷാരവത്തോടെ ഏവരും നഴ്സുമാര്‍ക്ക് ആദരവ് നല്കി.
ജോബി വര്‍ഗീസ്, റിന്‍സി സജിത്ത് എന്നിവര്‍ അവതാരകര്‍ ആയപ്പോള്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്സ് ആയ ഷിജി ജെയ്സണ്‍, മഞ്ജു സി പള്ളം, ഷേര്‍ളി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വിവിധ കമ്മിറ്റികളും, സെക്രട്ടറി സുനില്‍ കോച്ചേരി, ട്രഷറര്‍ ജിനോ ജോസഫ്, വൈസ് പ്രസിഡന്റ് അഞ്ജു ബെന്‍ഡന്‍ തുടങ്ങിയവരും പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കുട്ടികളുടെ പ്രായം അനുസരിച്ച് വിവിധ ഗ്രുപ്പുകളായി തിരിച്ചു നടന്ന കലാപരിപാടികളും, മുതിര്‍ന്നവരുടെ ഡാന്‍സുകളുമെല്ലാം ആസ്വാദക ഹൃദയങ്ങളില്‍ ഇടം പിടിച്ചു.
നീണ്ട ഇടവേളയ്ക്കു ശേഷം സൗഹൃദം പങ്കിട്ടും, സ്നേഹവിരുന്ന് ആസ്വദിച്ചും ഏറെ വൈകിയാണ് ഏവരും വീടുകളിലേക്ക് മടങ്ങിയത്. പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും എസ്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : സാബു ചുണ്ടക്കാട്ടില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..