
.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കൊളംബിയ യൂണിവേഴ്സിറ്റി കാംപ്ബെല്‍ അവാര്‍ഡിന് മലയാളിയായ വര്‍ണ കോടോത്ത് അര്‍ഹയായി. ലോകത്തിലെ ഒന്നാംകിട സര്‍വകലാശാലയായ കൊളംബിയ മികച്ച നേതൃത്വപാടവത്തിന് നല്കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് കാംപ്ബെല്‍ അവാര്‍ഡ്. മുന്‍ കൊളംബിയ കോ പ്രസിഡന്റായിരുന്ന ബില്‍ കാംപ്ബെലിന്റെ സ്മരണാര്‍ത്ഥമാണ് യൂണിവേഴ്സിറ്റി കാംപ്ബെല്‍ അവാര്‍ഡ് നല്കി വരുന്നത്. ഈ വര്‍ഷം പബ്ലിക് ഹെല്‍ത്ത് വിഭാഗത്തിന് നല്കിയ അവാര്‍ഡാണ് മലയാളിയായ വര്‍ണ കോടോത്ത് കരസ്ഥമാക്കിയത്.
കൊളംബിയ യൂണിവേഴ്സിറ്റിയുടെ മെയില്മാന് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിഷിഗണ്‍ ഡെയ്ലിയുടെ കോളമിസ്റ്റ് ആയിരുന്നു. ഉപരിപഠനത്തിന് ലണ്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലും ജോലി പരിചയത്തിന് ലോസ് ആഞ്ജലസിലെ യുസിഎല്‍എ ഹെല്‍ത്തിലും ചിലവഴിച്ചു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ ഒന്നിലധികം തവണ മെഡിക്കല്‍ ടീമിനൊപ്പം ആതുരസേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ത്രീകളുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ മുന്‍ഗണന നല്‍കുന്നതിന്റെ വക്താവ് കൂടിയായ വര്‍ണ, ഷിക്കാഗോയിലെ ലൊയോള യൂണിവേഴ്സിറ്റി സ്ട്രിച്ച് സ്കൂള്‍ ഓഫ് മെഡിസിനിലാണ് എം.ഡി. പഠനം പൂര്‍ത്തിയാക്കുന്നത്.
ന്യൂജേഴ്സിയില്‍ താമസിക്കുന്ന കണ്ണൂര്‍ അടുത്തില സ്വദേശി പ്രസന്നകുമാര്‍, കാസര്‍കോട് പീലിക്കോട് സ്വദേശിനി ജയശ്രീ ദമ്പതികളുടെ മകളാണ്. സഹോദരന് വൈഷാഖ് കോടോത്ത്.
Content Highlights: malayali, award, Varna Kodoth
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..