-
ഹൂസ്റ്റണ്‍: മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും ബോധവത്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ഫെബ്രുവരി 14-ാം തീയതി വൈകുന്നേരം വെര്‍ച്വല്‍ ആയി (സൂം) പ്ലാറ്റ്‌ഫോമില്‍ നടത്തി. മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് മണ്ണിക്കരോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.എന്‍. സാമുവല്‍ മോഡറേറ്ററായും, എ.സി.ജോര്‍ജ്ജ്് വെര്‍ച്വല്‍ യോഗ ടെക്‌നിക്കല്‍ സപ്പോര്‍ട്ടര്‍ ആയും പ്രവര്‍ത്തിച്ചു.
ഈ മാസത്തെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത് 'മലയാളത്തിന്റെ ഭാവി' എന്ന വിഷയത്തെ ആധാരമാക്കി പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജിലെ മലയാള വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ.ശ്രീവല്‍സന്‍ എഴുതിയ ഒരു പ്രബന്ധം ആയിരുന്നു. ഡോക്ടര്‍ ശ്രീവല്‍സന്റെ ഒരു ബന്ധുവായ അല്ലി നായര്‍ പ്രബന്ധം വായിച്ചു.
സുകുമാരന്‍ നായരുടെ ആമുഖത്തോടെ ആരംഭിച്ച ചര്‍ച്ചയില്‍ മലയാളത്തിന്റെ ഭാവിയെപ്പറ്റി പ്രബന്ധാവതാരകന്റെ ആശയങ്ങളോടു ചേര്‍ന്നു നിന്നു തന്നെ ശുഭാപ്തിവിശ്വാസം കൈവിടാതെ മലയാളത്തിന്റെ ഭാവിയെപ്പറ്റി ആശ നിരാശകളും ആശങ്കകളും സദസ്യര്‍ പങ്കുവച്ചു. ജോണ്‍ ഇലക്കാട്ട്, കുര്യന്‍ മ്യാലില്‍, ടി.ജെ. ഫിലിപ്പ്, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, ജോണ്‍ കുന്തറ, ജയിംസ് ചിരതടത്തില്‍, ജയിംസ് മുട്ടുങ്കല്‍, ജോര്‍ജ്ജ് പുത്തന്‍കുരിശ്, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, പൊന്നു പിള്ള, ജോസഫ് തച്ചാറ, അല്ലി നായര്‍, തോമസ് വര്‍ഗീസ്, സുകുമാരന്‍ നായര്‍, നയിനാന്‍ മാത്തുള്ള, ഈശോ ജേക്കബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മഹാകവി ഒ.എന്‍.വി.യെ അനുസ്മരിച്ച് ജോര്‍ജ്ജ് പുത്തന്‍കുരിശ് സംസാരിച്ചു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ് പൊന്നു പിള്ള നന്ദി രേഖപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : എ.സി. ജോര്‍ജ്ജ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..