കഹൂട്ട് ക്വിസ് മത്സരവിജയികളുടെ സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്


-

കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് സ്വാന്ത്വന സ്പര്‍ശമേകുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക സമാഹരിച്ച് നല്‍കുന്നതിനു വേണ്ടി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കുട്ടികളെയും മുതിര്‍ന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ കഹൂട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു.

കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചുമൂള്ള വിജ്ഞാനപ്രദമായ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു നടത്തിയ ആവേശം നിറഞ്ഞ മത്സരത്തില്‍ ഒന്നാം സമ്മാനം ബിജു ഗോപിനാഥും രണ്ടാം സമ്മാനം ആനി അലോഷ്യസും & ടോണി അലോഷ്യസും മൂന്നാം സമ്മാനം സോജന്‍ വാസുദേവനും കരസ്ഥമാക്കി. വിജയികളായവര്‍ അവര്‍ക്ക് ലഭിച്ച സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ഏവര്‍ക്കും മാതൃകയായി.

കഹൂട്ട് ക്വിസ് മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് നിര്‍വ്വഹിച്ചു. വിപരീത പ്രശ്‌നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പ്രതിഭയും കൈരളി ടിവിയിലെ അശ്വമേധം, ജയ്ഹിന്ദ് ടിവിയിയിലെ രണാങ്കണം എന്നീ പ്രോഗ്രാമുകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനുമായ ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി. എ. ജോസഫ് അധ്യക്ഷത വഹിച്ചു. യുകെ സൗത്ത് ഈസ്‌ററ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ബേസില്‍ ജോണ്‍ ആശംസയര്‍പ്പിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യന്‍ സ്വാഗതവും കഹൂട്ട് ക്വിസ് മത്സരത്തിന്റെ കോര്‍ഡിനേറ്റര്‍ ആഷിക്ക് മുഹമ്മദ് നാസര്‍ നന്ദിയും പറഞ്ഞു.

മത്സരത്തില്‍ പങ്കെടുത്തവര്‍ നല്‍കിയ രജിസ്‌ട്രേഷന്‍ ഫീസും സമ്മാനം ലഭിച്ചവര്‍ നല്‍കിയ തുകയും ചേര്‍ത്ത് 1,00,970 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കുവാന്‍ മലയാളം മിഷന്‍ യുകെ ചാപ്റ്ററിന് കഴിഞ്ഞു.

ജന്‍മനാടിനെ മാറോട് ചേര്‍ത്ത് കോവിഡ് ദുരിതത്തില്‍ വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സ്വാന്ത്വനമേകുവാനായി കേരളത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തിയ ഈ ക്വിസ് മത്സരത്തില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ സുമനസ്സുകള്‍ക്കും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ എസ് എസ് ജയപ്രകാശ്, കഹൂട്ട് ക്വിസ് മത്സരം കോര്‍ഡിനേറ്റര്‍ ആഷിക് മുഹമ്മദ് നാസര്‍ എന്നിവര്‍ നന്ദിയും പ്രകാശിപ്പിച്ചതിനോടൊപ്പം വിജയികളെ അഭിനന്ദനവും അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented