കാതോലിക്ക ബാവയുടെ പേരിൽ തപാൽസ്റ്റാമ്പിറക്കി ഓസ്ട്രേലിയ


ലിജോ ടി. ജോർജ്

ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ ചിത്രം ആലേഖനംചെയ്ത സ്റ്റാമ്പ് ഓസ്ട്രേലിയൻ പാർലമെന്റ് അംഗം പീറ്റർ ഖലീൽ പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ ചിത്രം ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഓസ്ട്രേലിയൻ സർക്കാർ. മൂന്നുദിവസം നീണ്ടുനിന്ന കാതോലിക്ക ബാവയുടെ ശ്ലൈഹിക സന്ദർശനത്തിന്റ ഭാഗമായാണ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്.

ഞായറാഴ്ച കോബർഗിലെ സെയ്‌ന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ പാർലമെൻററി ജോയന്റ് കമ്മിറ്റി ഓൺ ഇൻറലിജൻസ് ആൻഡ് സെക്യൂരിറ്റി ചെയർമാനും ഓസ്ട്രേലിയൻ പാർലമെന്റ് അംഗവുമായ പീറ്റർ ഖലീൽ പ്രകാശനം നിർവഹിച്ചു. 1.10 ഓസ്ട്രേലിയൻ ഡോളർ (58 രൂപയും 84 പൈസയും) വിലവരുന്ന സ്റ്റാമ്പിൽ മലങ്കര മെത്രാപ്പൊലീത്തയുടെ ഔദ്യോഗികവേഷം അണിഞ്ഞുള്ള ചിത്രമാണ് നൽകിയിട്ടുള്ളത്.

ആദ്യമായാണ് ഭാരതീയനായ ഒരു മെത്രാപ്പൊലീത്തയുടെ ചിത്രം ആലേഖനംചെയ്ത സ്റ്റാമ്പ് ഓസ്ട്രേലിയൻ സർക്കാർ പുറത്തിറക്കുന്നതെന്നും ഓസ്ട്രേലിയൻ സർക്കാർ നൽകിയ ആദരവിൽ ഏറെ സ്നേഹമുണ്ടെന്നും ഓർത്തഡോക്സ് സഭ ഔദ്യോഗികവക്താവ് ഫാ. ഡോ. മോഹൻ ജോസഫ് പറഞ്ഞു.

മൂന്നുദിവസത്തെ ശ്ലൈഹിക സന്ദർശനം പൂർത്തിയാക്കി കാതോലിക്ക ബാവ ഞായറാഴ്ച അമേരിക്കയിലേക്ക് പുറപ്പെട്ടു. 15-നാണ് കാതോലിക്ക ബാവയുടെ ഓസ്ട്രേലിയൻ സന്ദർശനം ആരംഭിച്ചത്.

Content Highlights: malankara orthodox church postage stamp australia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented