-
ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ജനുവരി 21-ന് ചൊവ്വാഴ്ച നടന്ന നഗരസഭയുടെ പ്രാര്‍ത്ഥനാസംഗമം വിവിധ പരിപാടികളോടെ നടന്നു. ബെന്‍സലേം നഗരത്തിലുള്ള വിവിധ മത-സാമൂഹിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ നടന്ന ഈ സൗഹൃദ സദസ് മേയര്‍ ജോസഫ് ഡിജിറാലോമ ഉദ്ഘാടനം ചെയ്തു. സുരക്ഷാ ഡയറക്ടര്‍ ഫ്രെഡ് ഹാരണ്‍, ബി.എസ്.ടി കോര്‍ഡിനേറ്റര്‍ ടോബി ഘാന് എന്നിവര്‍ക്കു പുറമെ കോണ്‍ഗ്രസ്മാന്‍, സെനറ്റര്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫാ.സുജിത് തോമസ് സെമിനാര്‍ നയിച്ചു. വെരി റവ.മത്തായി കോര്‍എപ്പിസ്കോപ്പ, ഫാ.എബി പൗലോസ് എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി. പോള്‍ സി. മത്തായി സ്വാഗതവും, രാജു എം. വര്‍ഗീസ് നന്ദിയും പറഞ്ഞു. വര്‍ക്കി വട്ടക്കാട്ട്, തോമസ് പോള്‍, ജെസി മത്തായി എന്നിവര്‍ ഇടവകാംഗങ്ങളുടെ സഹായത്തോടെ പരിപാടികള്‍ ഏകോപിപ്പിച്ചു. ബെന്‍സലേം നഗര പരിധിയിലെ ഇരുപത്തെട്ടോളം ആരാധനാലയങ്ങളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..