
-
കരിപ്പൂര്‍ വിമാനാപകടം സംഭവിച്ച് ഒരു വര്‍ഷം തികഞ്ഞപ്പോള്‍ മലബാര്‍ ഡവലെപ്പ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമാനാപകടത്തില്‍ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപകടമറിഞ്ഞ് മഹാമാരികാലത്തും ദുരന്തസ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരും ഒരുമിച്ച് ചേര്‍ന്നത് കരളലിയിപ്പിക്കുന്ന അനുഭവമായി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്, അബ്ദുസമദ് സമദാനി എം.പി, ശശി തരുര്‍ എം പി എന്നിവര്‍ അനുസ്മരണ സന്ദേശമയച്ചു. എം.ഡി.എഫ് ചെയര്മാന് യു.എ. നസീര്‍ അധ്യക്ഷത വഹിച്ച ഓര്‍മ്മദിന സംഗമം എംകെ രാഘവന് എംപി ഉദ്ഘാടനം ചെയ്തു.
എം.ഡി.എഫ് ജന. സെക്രട്ടറി അബ്ദുറഹിമാന് ഇടക്കുനി ആമുഖ പ്രസംഗവും, ടി.വി. ഇബ്രാഹിം എംല്‍എ മുഖ്യ പ്രഭാഷണവും നടത്തി.
കൊണ്ടോട്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഫാത്തിമത്ത് സുഹറാബി സി ടി മരണപ്പെട്ടവരെ അനുസ്മരിച്ച് സംസാരിച്ചു.
എയര്‍പോര്‍ട്ട് അഡൈ്വസറി ബോര്‍ഡ് അംഗം എ.കെ. നസീര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സുഹൈര്‍ സി കെ., പി ഫിറോസ്, കെ.കെ.റഷിദ്, ബബിത വി, സല്മാന് കെ.പി, മൊയ്തിന് കോയ കെ, മുന്‍ കൗണ്‍സിലര്‍ എഞ്ചിനിയര്‍ ബിച്ചു, എം.ഡി.എഫ് ട്രഷറര്‍ സന്തോഷ് കുമാര്‍ വി.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. അബ്ദുള്‍ കലാം ആസാദ്, ഭാരവാഹികളായ കരിം വളാഞ്ചേരി, മൊയ്തുപ്പ ഹാജി കോട്ടക്കല്‍, അഫ്സല് ബാബു, ജമാല്‍ കൊരങ്ങാടന്‍, ഷിറോസ് എന്‍ കെ, നാട്ടുകാരുടെ പ്രതിനിധികളായ ജുനൈദ് മുക്കോട്, യാസിര്‍ ചെങ്ങോടന്‍, സി.പി. നാസര്‍, യാത്രക്കാരുടെ പ്രതിനിധികളായ ആഷിക്ക് പെരുമ്പാള്‍, മുഫീദ പേരാമ്പ്ര, ഷെമീര്‍ വടക്കന്‍, എം.കെ. താഹ, റഹിം വയനാട്, മരണപ്പെട്ടവരുടെ ബന്ധുവായ ഡോ. സജാദ് എന്നിവര്‍ സംസാരിച്ചു. വി.പി. മന്‍സൂര്‍ സ്വാഗതവും, അഷ്റഫ് കളത്തിങ്ങല്‍പാറ നന്ദിയും രേഖപ്പെടുത്തി.
തുടര്‍ന്ന് യാത്രക്കാരും മരിച്ചവരുടെ ആശ്രിതരും 'അതിജീവനത്തിന്റെ ഒരു വര്‍ഷം' അനുഭവങ്ങള്‍ പങ്കുവെച്ചു.
ഒരു വര്‍ഷമായിട്ടും അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ നിയോഗിച്ച അഭിഭാഷകന് യാത്രക്കാരോടും മരപ്പെട്ടവരുടെ ആശ്രിതരോടും പുലര്‍ത്തുന്ന മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ താക്കീതായി ഈ സംഗമം. നഷ്ടപരിഹാരം നല്കുന്നതില് വിമുഖത കാണിച്ച് നീതി നിഷേധിച്ചാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മലബാര്‍ ഡെവലെപ്പ്മെന്റ് ഫോറം സംഗമം മുന്നറിയിപ്പ് നല്കി.
വാര്‍ത്തയും ഫോട്ടോയും : മൊയ്തീന് പുത്തന്‍ചിറ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..