ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ നാനാ ഭാഗത്തും വിശിഷ്യാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സ്വദേശത്തേക്കു മടങ്ങാനിരിക്കുന്ന മലയാളികളായ മാഹി പ്രവാസികളെ നോര്‍ക്കയുടെ സേവനം ലഭ്യമാക്കണമെന്ന് നോര്‍ക്ക രജിസ്ട്രേഷന് ആരംഭിച്ച അന്ന് തന്നെ കേരള മുഖ്യ മന്ത്രിക്കും പോണ്ടിച്ചേരി മുഖ്യ മന്ത്രിക്കും നോര്‍ക്ക അധികാരികള്‍ക്കും അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ ഇടപെടലിന് ഫലം കണ്ടു.
പോണ്ടിച്ചേരി സംസ്ഥാനത്തില്‍ പെട്ട എന്നാല്‍ ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ വടക്കേ മലബാറില്‍ കണ്ണൂരിന്റെയും കോഴിക്കോടിന്റെയും അതിര്‍ത്തി പങ്കിടുന്ന വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളായ മയ്യഴിക്കാരെ കേരള സര്‍ക്കാര്‍ പരിഗണിക്കണമെന്നും പ്രസ്തുത വിഷയത്തില്‍ പോണ്ടിച്ചേരി സര്‍ക്കാര്‍ കേരള സര്‍ക്കാരുമായി സഹകരിച്ചു വേണ്ട നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്നായിരുന്നു നിവേദനത്തില്‍ ഉണ്ടായിരുന്നത്
മാഹിയിലെ ചില പ്രവാസികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വിഷയത്തില്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടതെന്നു മാഹി സ്വദേശിയായ പി എം ഫ് ഗ്ലോബല്‍ പ്രസിഡന്റ് എം.പി.സലീം അറിയിച്ചു, ഇതോടനുബന്ധിച്ചു മാഹി പ്രവാസികള്‍ക്കായി പോണ്ടിച്ചേരി സര്‍ക്കാര്‍ ഒരു നോര്‍ക്ക മോഡല്‍ രജിസ്ട്രേഷന് ആരംഭിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..