.
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍ (മാഗ്) ന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാമത് ഷട്ടില്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ഡബിള്‍സ് ടൂര്‍ണമെന്റില്‍ 'ടീം പെര്‍ഫെക്റ്റ് ഓക്കെ' ജേതാക്കളായി. മെഗാസ്പോണ്സര് അലക്സ് പാപ്പച്ചന് (എം.ഐ.എച്ച്. റിയല്‍റ്റി) സ്പോണ്സര് ചെയ്ത ടി.എം.ഫിലിപ്സ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നേടിയാണ് 'ടീം പെര്‍ഫെക്ട് ഓക്കെ' ചാമ്പ്യന്മാരായത്.
ഏപ്രില്‍ 30 ശനി, മെയ് 1 ഞായര്‍ തീയതികളില്‍ ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടത്തപ്പെട്ട ടൂര്‍ണ്ണമെന്റില്‍ ഹൂസ്റ്റണിലെയും ഡാലസിലെയും 30 പ്രമുഖ ടീമുകള്‍ അണിനിരന്ന മത്സരങ്ങള്‍ കാണുവാന്‍ നൂറുകണക്കിന് ബാഡ്മിന്റണ്‍ പ്രേമികളാണ് എത്തിച്ചേര്‍ന്നത്. ഓപ്പണ്‍ ഡബിള്‍സ് വിഭാഗത്തില്‍ 20 ടീമുകളും, 50 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള സീനിയര്‍ ഡബിള്‍സ് വിഭാഗത്തില്‍ 8 ടീമുകളും, പ്രോത്സാഹന മത്സരത്തില്‍ പെണ്‍കുട്ടികളുടെ രണ്ട് ടീമുകളും പങ്കെടുത്തു.
മികച്ച ടീമുകള്‍ ഏറ്റുമുട്ടിയ മത്സരങ്ങള്‍ നിറഞ്ഞു നിന്ന ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ മത്സരങ്ങളും ഫൈനല്‍ മത്സരങ്ങളും ബാഡ്മിന്റണ്‍ പ്രേമികളെ ആവേശം കൊള്ളിച്ചു. ഓപ്പണ്‍ ഡബിള്‍സ് വിഭാഗത്തിലെ അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ജോഫിന്‍ സെബാസ്റ്റ്യന്‍, സമീര്‍ സെയ്ദ് ജോഡികള്‍ അണിനിരന്ന ഡാലസ് ഡെയെര് ഡെവിള്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് (1421, 2113, 2115) പരാജയപ്പെടുത്തിയാണ് ഹൂസ്റ്റണിലെ ബാഡ്മിന്റണ്‍ രംഗത്തെ പ്രമുഖ കളിക്കാരായ ജോജി ജോര്‍ജും, അജയ് മാത്യുവും (ടീം പെര്‍ഫെക്ട് ഓക്കെ) കിരീടത്തില്‍ മുത്തമിട്ടത്. ഗ്രാന്‍ഡ് സ്പോണ്സര് രഞ്ജു രാജ് (പ്രൈം ചോയ്സ് ലെന്‍ഡിംഗ്) സംഭാവന ചെയ്ത റണ്ണേഴ്സപ്പിനുള്ള എവര്‍ റോളിംഗ് ട്രോഫി ഡാലസ് ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി.
ടൂര്‍ണമെന്റിലെ എറ്റവും മികച്ച കളിക്കാരനുള്ള ട്രോഫിക്ക് ജോജി ജോര്‍ജും (ടീം പെര്‍ഫെക്റ്റ് ഓക്കെ), എമര്‍ജിങ് പ്ലെയര്‍ & റൈസിംഗ് സ്റ്റാര്‍ ട്രോഫിക്ക് അജയ് മാത്യുവും (ടീം പെര്‍ഫെക്ട് ഓക്കെ) അര്‍ഹരായി.
50 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തിയ സീനിയേഴ്സ് ടൂര്‍ണമെന്റില്‍ 'ടീം ഈ ബുള്‍ ജെറ്റ്' റെജി വി കുര്യന് (ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് വാല്‍വ്) സംഭാവന ചെയ്ത എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ (17-21, 21-11, 21-11) കരസ്ഥമാക്കി ഹൂസ്റ്റണിലെ ബാഡ്മിന്റണ്‍ താരജോഡികളായ ജോര്‍ജ് മാത്യുവും പ്രേം രാഘവനും തുടര്‍ച്ചയായ രണ്ടാം തവണയും ജേതാക്കളായി. ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന ഫൈനല്‍ മത്സരത്തില്‍ മികച്ച പോരാട്ടമാണ് റണ്ണേഴ്സപ്പിനുള്ള മാസ്റ്റര്‍ പ്ലാനറ്റ് യുഎസ്എ എവറോളിംഗ് ട്രോഫി കരസ്ഥമാക്കിയ ഡ്രോപ്പ് കിംഗ്സ് ടീം അംഗങ്ങളായ അനില്‍ ജനാര്‍ദ്ദനനും വിനുവും കാഴ്ചവെച്ചത്.
സീനിയേഴ്സ് വിഭാഗത്തില്‍ ബെസ്റ്റ് പ്ലെയറിനുള്ള പീപ്പിള്‍സ് ചോയ്സ് ട്രോഫിക്ക് അനില്‍ ജനാര്ദ്ദനന് (ടീം ഡ്രോപ്പ് കിംഗ്സ്) തിരഞ്ഞെടുക്കപ്പെട്ടു. പെണ്‍കുട്ടികളുടെ പ്രോത്സാഹന മത്സരത്തില്‍ പങ്കെടുത്ത ഡയോണ ജോം, അലീഷ ബിജോയ്, ഡല്‍മ സിബി, ആല്‍ഫി ബിജോയ് ജഡ്ജ് ജൂലി മാത്യുവില്‍ നിന്നും റൈസിംഗ് സ്റ്റാര്‍ ട്രോഫികള്‍ ഏറ്റുവാങ്ങി.
ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായ സ്റ്റാഫോര്‍ഡ് പ്രോ ടെം മേയര്‍ കെന്‍ മാത്യൂ, ഫോര്‍ഡ് ബെന്‍ കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് ജൂലി മാത്യൂ, മെഗാ സ്പോണ്സര് അലക്സ് പാപ്പച്ചന്, ഗ്രാന്‍ഡ് സ്പോണ്സര് രഞ്ജു രാജ്, ഡയമണ്ട് സ്പോണ്സര് സുരേഷ് രാമകൃഷ്ണന്, സില്‍വര്‍ സ്പോണ്സര് സന്ദീപ് തേവര്‍വേലില്‍, അനില്‍ ജനാര്ദ്ദനന്, ഹെന്റി മുണ്ടാടന്‍, മാഗ് ഭാരവാഹികള്‍ എന്നിവരില്‍ നിന്നും വിജയികള്‍ എവര്‍ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും കാഷ് അവാര്‍ഡുകളും ഏറ്റുവാങ്ങി.
മാഗ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുളയും മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് മാര്ട്ടിന് ജോണും മാഗിന്റെ 2022 ലെ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം സംയുക്തമായി നിര്‍വഹിച്ചു. ജോയിന്റ് ട്രഷറര്‍ ജോസ് ജോണ്‍ (ബിജു) എല്ലാ ബാഡ്മിന്റണ്‍ പ്രേമികളെയും ടൂര്ണമെന്റിലേക്ക് സ്വാഗതം ചെയ്തു.
ടൂര്‍ണ്ണമെന്റ് മെഗാസ്പോണ്സര് അലക്സ് പാപ്പച്ചന് (എംഐഎച്ച് റിയാലിറ്റി), ഗ്രാന്‍ഡ് സ്പോണ്സര് രഞ്ജു രാജ് (പ്രൈം ജോയ്സ് ലെന്‍ഡിങ്ങ്), ഡയമണ്ട് സ്പോണ്സര് സുരേഷ് രാമകൃഷ്ണന് (അപ്നാ ബസാര്‍ മിസ്സോറി സിറ്റി), ഗോള്‍ഡ് സ്പോണ്സര് ജിജു കുളങ്ങര (ഫ്രീഡം ഓട്ടോ), സില്‍വര്‍ സ്പോണ്സര് സന്ദീപ് തേവര്‍വേലില്‍ (പെറി ഹോംസ്), ഹെന്‍ട്രി മുണ്ടാടന്‍ (അബാക്കസ് ട്രാവല്‍സ്) അനില്‍ ജനാര്ദ്ദനന് (ഓഷ്യാനസ് ലിമോസിന് & ട്രാന്സ്പോര്ട്ടേഷന്, മറീന ബേ ലിക്വര്‍), ജോര്‍ജ്ജുകുട്ടി (ടോപ്പ് ഗ്രാനൈറ്റ് ആന്‍ഡ് സ്റ്റോണ്‍സ്), ഷാജി ജയിംസ് (ഷാജിപ്പാന്‍) എന്നിവരായിരുന്നു ടൂര്‍ണമെന്റിന്റെ പ്രമുഖ സ്പോണ്‍സര്‍മാര്‍.
മാഗ് പ്രസിഡന്റ് അനില്‍ ആറന്മുള, സെക്രട്ടറി രാജേഷ് വര്‍ഗീസ്, ട്രഷറര്‍ ജിനു തോമസ്, വൈസ് പ്രസിഡന്റ് ഫന്സിമോള് പള്ളത്ത്മഠം, ജോയിന്റ് ട്രഷറര്‍ ജോസ് ജോണ്‍ (ബിജു), ജോയിന്റ് സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് (ജോമോന്), കമ്മറ്റി അംഗങ്ങളായ സൈമണ്‍ ഇളംകയ്യില്‍, ഷിജു വര്‍ഗീസ്, ഉണ്ണി മണപ്പുറം, റെജി വി. കുര്യന് എന്നിവരുടെ സാന്നിധ്യത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ മാഗ് സ്പോര്‍ട്സ് കോഡിനേറ്റര്‍ വിനോദ് ചെറിയാന് റാന്നി, റെജി കോട്ടയം, അനിത്ത് ഫിലിപ്പ്, അനില്‍ ജനാര്ദ്ദനന്, രഞ്ജു രാജ്, റെജി വര്‍ഗീസ് എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിനു മാഗ് മുന്‍ സെക്രട്ടറി ജോജി ജോസഫ്, ഹൂസ്റ്റണിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജീമോന്‍ റാന്നി, റെനി കവലയില്‍ (ന്യൂസ് വാര്‍ത്ത) രാജേഷ് വര്‍ഗീസ് (നേര്‍കാഴ്ച) എന്നിവര്‍ നേതൃത്വം നല്കി.
ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, ടൂര്‍ണമെന്റിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാ ടീം അംഗങ്ങള്‍, സ്പോണ്‍സര്‍മാര്‍, കാണികളായി വന്ന് പ്രോത്സാഹിപ്പിച്ച മലയാളി സുഹൃത്തുക്കള്‍, മാഗ് ഭാരവാഹികള്‍, മാഗിനെ സ്നേഹിക്കുന്ന സുഹൃത്തുക്കള്‍, മാഗ് സ്പോര്‍ട്സ് കോര്‍ഡിനേറ്ററിന്റെ നേതൃത്വത്തിലുള്ള ടൂര്‍ണമെന്റ് കമ്മിറ്റി എന്നിവര്‍ക്ക് സെക്രട്ടറി രാജേഷ് വര്‍ഗീസ് നന്ദി അറിയിച്ചു.
ടൂര്‍ണമെന്റിനു ശേഷം മാഗ് ആസ്ഥാനമായ 'കേരള ഹൗസില്‍' വച്ച് നടന്ന ഡിന്നര്‍ ബാങ്ക്വറ്റില്‍ നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..