മാഗ് ഓണാഘോഷം സംഘടിപ്പിച്ചു


.

ഹ്യൂസ്റ്റണ്‍: തിരുവോണം കഴിഞ്ഞു ചതയം ദിനത്തില്‍ നടന്ന മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) ഓണാഘോഷം എല്ലാ ചരിത്രങ്ങളും തിരുത്തിക്കുറിച്ച ഒന്നായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കോവിഡ് മഹാമാരിമൂലം അകന്നു നിന്ന മലയാളികള്‍ ഈ വര്‍ഷം ഓണം ആഘോഷിക്കുക തന്നെ ചെയ്തു.

സെപ്റ്റംബര്‍ 10 ന് ശനിയാഴ്ച സ്റ്റാഫ്ഫോര്‍ഡിലെ സെന്റ് ജോസഫ്സ് ഹാള്‍ ആയിരുന്നു ആഘോഷ വേദി. കൃത്യം പതിനൊന്നര മണിക്ക് തന്നെ മഹാബലിയെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര മാഗ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ചെണ്ടമേളം താലപ്പൊലി മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ മാവേലിമന്നന്‍ എഴുന്നെള്ളി. തുടര്‍ന്ന് കേരള പഴമയെ ഓര്‍മ്മിപ്പിക്കുന്ന തിരുവാതിരയും അരങ്ങേറി. മഹാബലിയുടെ ഓണസന്ദേശത്തിനുശേഷം പൊതുസമ്മേളനത്തിനു മുന്നോടിയായി ഭദ്രദീപം കൊളുത്തല്‍ ചടങ്ങ് നടന്നു.

മുഖ്യാതിഥിയായിരുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്, കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ഫാ.രാജേഷ് ജോണ്‍, ഫാ.ജോണിക്കുട്ടി പുലിശ്ശേരില്‍, മാഗ് പ്രസിഡന്റ് അനില്‍ ആറന്മുള, സെക്രട്ടറി രാജേഷ് വര്‍ഗീസ്, ട്രഷറര്‍ ജിനു തോമസ്, വൈസ് പ്രസിഡന്റ് ഫാന്‍സിമോള്‍ പള്ളത്തുമഠം, ജോയിന്റ് ട്രഷറര്‍ ബിജു ജോണ്‍ ട്രസ്റ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോണ്‍ എന്നിവര്‍ ദീപം കൊളുത്തി.

പൊതുസമ്മേളനത്തില്‍ സെക്രട്ടറി രാജേഷ് വര്‍ഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അനില്‍ ആറന്മുള അധ്യക്ഷ പ്രസംഗം നടത്തി. ജഡ്ജ് കെ പി ജോര്‍ജ്, ജഡ്ജ് ജൂലി മാത്യു, കെന്‍ മാത്യു, ട്രസ്റ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോണ്‍, ഫാ.രാജേഷ് ജോണ്‍ എന്നിവര്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ഫാ.ജോണിക്കുട്ടി പുലിശ്ശേരില്‍ ഓണസന്ദേശം നല്‍കി. തുടര്‍ന്ന് ഓണപ്പാട്ടുകളും നാടോടി നൃത്തങ്ങളും, ഫ്യൂഷന്‍ പരിപാടികളും വരെ അവതരിപ്പിക്കപ്പെട്ടു. നൂപുര ഡാന്‍സ് സ്‌കൂളിന്റെ കുട്ടികള്‍ വേദിയില്‍ തിളങ്ങി നിന്നു.

പന്ത്രണ്ടുമണിക്ക് ആരംഭിച്ച വിഭവ സമൃദ്ധമായ ഓണസദ്യ മൂന്നുമണിവരെ നീണ്ടു. ജിനു തോമസ് നന്ദി പ്രകാശിപ്പിച്ചു. ഫാന്‍സിമോള്‍ പള്ളത്തുമഠം, ആന്‍ഡ്രൂസ് ജേക്കബ് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി പരിപാടികള്‍ ഏകോപിപ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: magh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented