.
താമ്പാ: താമ്പായിലെ കേരള സെന്ററില്‍ എംഎസിഎഫ് താമ്പാ വിമന്‍സ് ഫോറം വിവിധ പരിപാടികളോടെ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. വൈകുന്നേരം 4:30 നു ആരംഭിച്ച പരിപാടികള്‍ക്കു ശേഷം താമ്പാ ബെയിലെ അനുഗ്രഹീത ഗായകര്‍ പങ്കെടുത്ത ഒരു സംഗീത സായാഹ്നവും നടത്തപ്പെട്ടു. സ്ത്രീദിന പരിപാടികള്‍ നയിച്ചത് വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല ഷാജുവിന്റെ നേതൃത്വത്തില്‍ മിനി പ്രിന്‍സ്, സബിത നായര്‍, സാറാ മത്തായി, സ്‌നേഹ തോമസ് എന്നിവരടങ്ങിയ വിമന്‍സ് ഫോറം ആണ്.
'ബ്രേക്ക് ദി ബയസ്' എന്ന ഈ വര്‍ഷത്തെ തീം അനുസരിച്ചു നടന്ന രസകരവും വിജ്ഞാനപ്രദവും ആയ പരിപാടികളില്‍ താമ്പാ ബേ ഏരിയയില്‍ ഉള്ള നിരവധി സ്ത്രീകള്‍ക്ക് ഒത്തുചേര്‍ന്നു. സ്റ്റേജ് ഡെക്കറേഷനും, ഭക്ഷണം ഒരുക്കുന്നതിനും സാജന്‍ കോരത് സഹായിച്ചപ്പോള്‍ ടെക്‌നിക്കല്‍ സെറ്റപ്പ് ഷാജു ഔസേഫ് പിന്തുണ നല്‍കി. വിമന്‍സ് ഫോറത്തിന്റെ മുന്‍ സാരഥികളായ അനിന ലിജു, അഞ്ജന കൃഷ്ണന്‍ എന്നിവരും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ദിവ്യ എഡ്വേര്‍ഡിന്റെ പ്രാര്‍ത്ഥന ഗാനത്തിന് ശേഷം ഡോ.ക്രിസ്റ്റീന ചെറിയാന്‍ ആഹാര ക്രമീകരണങ്ങളെക്കുറിച്ചും, ആരോഗ്യകരമായ ജീവിത രീതികളെക്കുറിച്ചും വിജ്ഞാനപ്രദമായ സെഷന്‍ നടത്തി. മെഡിറ്റേഷനുപയോഗിച്ച് നമുക്ക് ഉള്ള അറിവുകള്‍ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാന്‍ കഴിയും എന്നും മാനസിക സമാധാനവും സ്ഥിരതയും മെച്ചപ്പെടുത്താനും സിമി പോത്തന്‍ പ്രഭാഷണവും നടത്തി. റീന മാര്‍ട്ടിന്‍ തുണി ഉപയോഗിച്ച് എങ്ങനെ മനോഹരമായ മുല്ലമൊട്ടുകള്‍ രൂപപ്പെടുത്താമെന്നും, ജോളി വിന്‍സണ്‍ സാരി ഡ്രെയ്പ്പിങ്ങിനെക്കുറിച്ചും, സോഫിയ പോള്‍ മേക്കപ്പ് ടെക്നിക്സിനെക്കുറിച്ചും വിജ്ഞാനപ്രദമായ ക്ലാസുകള്‍ എടുത്തു. യുഎസ്എയില്‍ വന്നിട്ട് 4 വര്‍ഷത്തിനുള്ളില്‍ ട്രക്ക് ഡ്രൈവിംഗ് ലൈസന്‍സ് നേടി ബ്രേക്ക് ദ ബയസ് തീമിനു ഉദാഹരണമായ ബിജി ജെയിംസ് എല്ലാവര്‍ക്കും പ്രചോദനം നല്‍കി. ബിന്ദു തോമസിന്റെ ഗാനവും രഞ്ജുഷയും, പോള്‍സിയും നടത്തിയ സാരി ഡ്രെയ്പ്പിങ് കോംപെറ്റീഷനും, സ്‌നേഹ നടത്തിയ ഗെയിംസ് എന്നിവയും പരിപാടികള്‍ക്ക് മാറ്റു കൂട്ടി. ഷീല ഷാജു, ലക്ഷ്മി രാജേശ്വരി, ബാബു തോമസ് എന്നിവര്‍ പ്രചോദന സന്ദേശങ്ങള്‍ നല്‍കി.
Content Highlights: MACF Thampa Womens Forum, Womens day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..