എം.എ.സി.എഫ് സമ്മാനവിതരണം നടത്തി


-

താമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ 2020 ഓണാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടേയും, ഹൈസ്‌കൂള്‍ വിജയികളുടേയും സമ്മാനദാനം എം.എ.സി.എഫ് കേരള സെന്ററില്‍ നടത്തി. വടക്കേ അമേരിക്കയില്‍ ഈ വര്‍ഷം നടത്തപ്പെട്ട ആദ്യത്തെ വെര്‍ച്വല്‍ ഓണാഘോഷവും മത്സരങ്ങളും എം.എ.സി.എഫ് ന്റെതായിരുന്നു . 'മാവേലിക്ക് ഒരു മാസ്‌ക് ' എന്ന പേരില്‍ നടത്തിയ എം.എ.സി.എഫ് 2020 ഓണ്‍ലൈന്‍ ഓണം ഷോ ഇത്തരത്തില്‍ നടത്തിയ ലോകത്തിലെ ആദ്യത്തെ ഓണാഘോഷം ആയിരുന്നു.

എം.എ.സി.എഫ് വര്‍ഷങ്ങളായി ഹൈസ്‌കൂള്‍ തലത്തില്‍ മികച്ച വിജയം നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നു. ഈ വര്‍ഷവും മികച്ച പ്രകടനം കൈവരിച്ച രണ്ടു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. ഇതോടൊപ്പം തന്നെ ഡാനിയേല്‍ ആന്‍ഡ് അമ്മിണി ചെറിയാന്‍ ട്രസ്റ്റ് ഫണ്ടിന്റെ വകയായി ഹൈസ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍ നല്‍കി തുടങ്ങി എന്നതും എം.എ.സി.എഫ് നു അഭിമാനിക്കാവുന്ന നേട്ടമാണ്.

ഓണാക്കാഴ്ചകള്‍ എന്ന പേരില്‍ എം.എ.സി.എഫ് ആറ് ഇനങ്ങളിലായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും നിര്‍വഹിച്ചു. മികച്ച മത്സരാര്‍ത്ഥികളെ കൊണ്ടും, പ്രഗത്ഭരായ വിധികര്‍ത്താക്കളെ കൊണ്ടും ഈ മത്സരങ്ങള്‍ വളരെ അധികം പ്രശംസ നേടിയിരുന്നു. 5 വയസു മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ പെയിന്റിംഗ്, പ്രസംഗം, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ഫോട്ടോ കോണ്ടസ്റ്റ് തുടങ്ങിയ ഇനങ്ങളില്‍ മാറ്റുരച്ചു. 18 വയസിനു മുകളില്‍ ഉള്ളവര്‍ക്കായി പാട്ട്, ഫോട്ടോ കോണ്ടസ്റ്റ്, അത്തപൂക്കളം തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടായിരുന്നു.

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ എം.എ.സി.എഫ് പ്രസിഡന്റ് ഷാജു ഔസേഫ് അധ്യക്ഷന്‍ ആയിരുന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ പ്രസിഡന്റ് ഷാജു ഔസേഫ്, ഡാനിയേല്‍ ചെറിയാന്‍, മാര്‍ട്ടിന്‍ ചിറ്റിലപ്പിള്ളി, അഞ്ജന കൃഷ്ണന്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. തുടര്‍ന്നുള്ള എം.എ.സി.എഫ് ന്റെ പരിപാടികള്‍ക്കും എല്ലാവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നതായി ഡാനിയേല്‍ ചെറിയാന്‍ നന്ദി പ്രസംഗത്തില്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : ടി. ഉണ്ണികൃഷ്ണന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented