ഇയാന്‍ ചുഴലി ദുരന്തത്തിനിടയില്‍ മോഷണത്തിന് ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍


.

ഫോര്‍ട്ട്മയേഴ്സ് (ഫ്ളോറിഡ): ഫ്ളോറിഡ ഫോര്‍ട്ട്മയേഴ്സില്‍ ഇയാന്‍ ചുഴലിയുടെ ഭീകരത അനുഭവിക്കേണ്ടി വന്ന നിസ്സഹായരെ മോഷണത്തിലൂടെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച സ്ഥലവാസികളായ യുവാക്കളെ ബീച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട്മേയേഴ്സ് ബീച്ച് കവര്‍ച്ച ചെയ്യാന്‍ എത്തിയവരായിരുന്നു യുവാക്കളെന്നും അവരെ കയ്യാമം വെച്ചു ബീച്ചിനു സമീപം ഇരുത്തിയിരിക്കുന്നതായി സെപ്റ്റംബര്‍ 30 ന് പോലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

തകര്‍ന്നടിഞ്ഞ കെട്ടിട കൂമ്പാരങ്ങളില്‍ നിന്നും മോഷണം നടത്തുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരിസരപ്രദേശത്തുള്ള ഗ്യാസ് സ്റ്റേഷനില്‍ മോഷണം നടത്താന്‍ ശ്രമിച്ചവരെ കയ്യോടെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.ചുഴലിയുടെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിനും ആശ്വാസം പകരുന്നതിനും 85,000 എമര്‍ജന്‍സി ജീവനക്കാരെയാണ് ഫ്ളോറിഡയില്‍ വിന്യസിച്ചിട്ടുള്ളത്. ചുഴലിക്കുമുമ്പ് ഒഴിഞ്ഞുപോകണമെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിരുന്നുവെങ്കിലും പലരും അവരുടെ വീടുകള്‍ വിട്ടുപോകുവാന്‍ തയ്യാറാകാതിരുന്നത് കൂടുതല്‍ അപകടം വരുത്തിവെച്ചതായും അധികൃതര്‍ പറഞ്ഞു. ഇയാന്‍ ചുഴലിയില്‍ എത്രമാത്രം നാശനഷ്ടം സംഭവിച്ചുവെന്നതിന്റെ കണക്കെടുപ്പുകള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Looters arrested in Fort Myers in wake of Hurricane Ian chaos


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented