ടെന്നിസിയില്‍ ഒട്ടകത്തിന്റെ ആക്രമണത്തില്‍ രണ്ടു മരണം


.

ടെന്നിസി: ടെന്നിസി മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട ഒട്ടകത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ജീവഹാനി സംഭവിച്ചതായി ഒബിയണ്‍ കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചു.

മാര്‍ച്ച് 10 വ്യാഴാഴ്ച ഷെര്‍ലി ഫാംസിനടുത്തായിരുന്നു സംഭവം. ഒട്ടകത്തിന്റെ ആക്രമണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസ് അബോധാവസ്ഥയില്‍ കിടന്നിരുന്ന രണ്ടുപേരെയാണ് കണ്ടത്.

ബോബി മേതനി (42), ടോമിഗണ്‍ (67) എന്നിവരെ പോലീസ് പരിശോധിക്കുന്നതിനിടയില്‍ ഒട്ടകം പോലീസ് വാഹനത്തെയും അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ സഹായിച്ചിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ആക്രമിക്കാനെത്തി. കൂടുതല്‍ അപകടവും ആക്രമണവും ഒഴിവാക്കുന്നതിന് ഷെറീഫ് ഒട്ടകത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഒട്ടകം സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു.

ഒട്ടകത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒട്ടകം മൃഗശാലയില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടുവെന്നും കൊല്ലപ്പെട്ട ഇരുവരെയും ആക്രമിക്കുന്നതിനുള്ള കാരണവും അന്വേഷിച്ചുവരുന്നതായി കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചു. ഇതൊരു അസാധാരണ സംഭവമാണെന്നും ഷെറീഫ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Loose’ camel attacks and kills two at petting zoo

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section




Most Commented