.
തിരുവനന്തപുരം: ആഗോള മലയാളികളുടെ കൂട്ടായ്മയായ മൂന്നാമത് ലോക കേരളസഭയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളും. അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ ചെയര്മാന് ജോണി കുരുവിള, ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടല്‍, മുന്‍ ഗ്ലോബല്‍ ചെയര്മാന് എ.വി.അനൂപ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോസഫ് കിളിയന്‍, ഫാര്‍ ഈസ്റ്റ് ആന്‍ഡ് ഓസ്ട്രേലിയ ചെയര്മാന് അജോയ് കല്ലാന്‍കുന്നേല്‍ ബേബി, മലയാള ഭാഷവേദി ചെയര്മാന് സി.പി.രാധാകൃഷ്ണന്, വാസു നായര്‍ എന്നിവര്‍ പങ്കെടുക്കും.
വേള്‍ഡ് മലയാളി കൗണ്‍സിലിന് കിട്ടിയ അംഗീകാരമാണ് ഇതെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രവാസികളുടെയും അതിലൂടെ കേരളത്തിന്റെയും സാംസ്കാരിക സാമൂഹിക മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികള്‍ സഭയില്‍ അവതരിപ്പിക്കുമെന്നും കേരളത്തിന്റെ സമഗ്ര വികസനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
ജൂണ്‍ 16,17,18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭയില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നൂറ്റി എഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കും. പ്രവാസികളുമായി ബന്ധപ്പട്ട പ്രശ്നങ്ങളും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും അരങ്ങേറും.
Content Highlights: Loka Kerala Sabha, World Malayali Council
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..