ലോക കേരളസഭ യുകെ- യൂറോപ്പ് മേഖല കോണ്‍ഫറന്‍സിനായി എത്തിയ മന്ത്രി വി.ശിവന്‍കുട്ടിക്ക് സ്വീകരണം


.

ലണ്ടന്‍: ഒക്ടോബര്‍ 9 ഞായറാഴ്ച ലണ്ടനില്‍ വച്ച് നടക്കുന്ന ലോക കേരളസഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ ഹീത്രു വിമാനത്താവളത്തിലെത്തിയ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് സ്വീകരണം നല്‍കി. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നാഷണല്‍ വൈസ് പ്രസിഡന്റും എഐസി ജനറല്‍ സെക്രട്ടറിയുമായ ഹര്‍സെവ് ബെയിന്‍സ്, ലോകകേരളസഭാംഗവും ജോയിന്റ് കോര്‍ഡിനേറ്ററുമായ സിഎ ജോസഫ്, ലോക കേരള സഭാംഗങ്ങളായ ആഷിക് മുഹമ്മദ് നാസര്‍, ലജീവ് കെ രാജന്‍, എ ഐ സിയുടെ മുതിര്‍ന്ന നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ കാര്‍മല്‍ മിറാന്‍ഡ, കൈരളി യുകെ ജനറല്‍ സെക്രട്ടറിയും റെവന്യൂ ആന്‍ഡ് റിഫ്രഷ്‌മെന്റ് കണ്‍വീനറുമായ കുര്യന്‍ ജേക്കബ്, ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് നിതിന്‍ രാജ്, എ ഐ സി മെംബര്‍ രാജേഷ് സഹദേവന്‍ എന്നിവരും മന്ത്രി വി ശിവന്‍കുട്ടിയെ സ്വീകരിക്കുവാനായി എയര്‍പ്പോര്‍ട്ടില്‍ എത്തിയിരുന്നു. മുന്‍ പി എസ് സി മെംബറും എഴുത്തുകാരിയും മന്ത്രി വി ശിവന്‍കുട്ടിയുടെ ഭാര്യ ആര്‍.പാര്‍വ്വതീദേവിയും മന്ത്രിയോടൊപ്പം എത്തിയിട്ടുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.രാജീവ്, വീണ ജോര്‍ജ് എന്നിവരും ഇന്ന് യുകെയില്‍ എത്തും. നോര്‍വേ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മുഖ്യമന്ത്രി ഇന്ന് ലണ്ടനില്‍ എത്തുന്നത്. പാര്‍ലമെന്റ് സ്‌ക്വയറിലെ ഗാന്ധിപ്രതിമയിലും ഹൈഗേറ്റ് സെമിത്തേരിയിലെ കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിലും മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുമെന്നാണ് അറിയുന്നത്.ഒന്‍പതാം തീയതി രാവിലെ സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ നടക്കുന്ന ലോക കേരളസഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളനവും വൈകീട്ട് ലണ്ടനിലെ ടുഡോര്‍ പാര്‍ക്കില്‍ നടക്കുന്ന പ്രവാസി സംഗമവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഒക്ടോബര്‍ 9 ന് നടക്കുന്ന ലോക കേരള സഭ പ്രതിനിധി സമ്മേളനത്തിന്റെയും പൊതുസമ്മേളനത്തിന്റെയും പൊതുവായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനുമായി നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, സി ഇ ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത് കൊളശ്ശേരി അടക്കമുള്ള നോര്‍ക്ക പ്രതിനിധികള്‍ നേരത്തെ തന്നെ ലണ്ടനില്‍ എത്തിയിരുന്നു. കൂടാതെ നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, നോര്‍ക്ക ഡയറക്ടര്‍മാരായ രവി പിള്ള, ആസാദ് മൂപ്പന്‍ തുടങ്ങിയ വ്യവസായ രംഗത്തെ പ്രമുഖരും യുകെയിലെത്തിയിട്ടുണ്ട്.

യുകെയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ലോകകേരള സഭാംഗങ്ങളെകൂടാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ വ്യക്തികളും സാംസ്‌കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികളുമുള്‍പ്പെടെ പരമാവധി 125 പേരെയാണ് ലണ്ടനില്‍ നടക്കുന്ന പ്രതിനിധിസമ്മേളനത്തിലേക്ക് പ്രതിനിധികളായി ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

ദേശീയ ഗാനത്തോടെയാണ് ഒന്‍പതാം തീയതി രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി വി പി ജോയി ലോകകേരളസഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളന പ്രഖ്യാപനം നടത്തും. പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസ് മൂന്നാം ലോക കേരള സഭയുടെ അവലോകനം നടത്തും. ആശംസ പ്രസംഗങ്ങള്‍ക്ക് ശേഷം വൈജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും; ലോകകേരളസഭ പ്രവാസി സമൂഹവും സംഘടനകളും; നവകേരള നിര്‍മ്മാണം പ്രതീക്ഷകളും- സാധ്യതകളും, പ്രവാസികളുടെ പങ്കും; യൂറോപ്യന്‍ കുടിയേറ്റം- അനുഭവങ്ങളും വെല്ലുവിളികളും; എന്നീ വിഷയങ്ങളെക്കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ വിശദമായ ചര്‍ച്ചകള്‍ നടത്തും.

കേരള വികസനത്തിനുതകുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാവും. നവകേരള നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യത്തെപ്പറ്റിയും, പ്രവാസി സമൂഹവും സംഘടനകളുമുള്‍പ്പടെ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ നടക്കും. രാവിലെ നടക്കുന്ന ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ കേരള വികസനത്തിന് നാഴികക്കല്ലായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

പൊതുപ്രതികരണങ്ങള്‍ക്കും മന്ത്രിമാരുടെ വിശദീകരണങ്ങള്‍ക്കും ശേഷം മുഖ്യമന്ത്രി മറുപടിപ്രസംഗം നടത്തും. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ലോകകേരളസഭ അംഗവുമായിരുന്ന അന്തരിച്ച ടി ഹരിദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരദാനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
സ്പീക്കറിന്റെ സമാപന സന്ദേശത്തോടെയാണ് രാവിലത്തെ പ്രതിനിധി സമ്മേളനം സമാപിക്കുന്നത്

വൈകീട്ട് നാലു മണിക്ക് ലണ്ടനിലെ ഫെല്‍ത്താം ടുഡോര്‍ പാര്‍ക്കില്‍ നടക്കുന്ന 'കേളീരവം' എന്ന പേരില്‍ നടത്തുന്ന സാംസ്‌കാരിക പരിപാടികളോടെയാണ് പൊതുസമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന പ്രവാസി സംഗമത്തില്‍ മന്ത്രിമാര്‍, നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. തുടര്‍ന്നും അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളോടെ പൊതുസമ്മേളനവും പ്രവാസി സംഗമവും സമാപിക്കും. പൊതുസമ്മേളനത്തിന് എത്തുന്നവര്‍ക്ക് സൗജന്യ കാര്‍പാര്‍ക്കിംഗ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

യുകെയില്‍ ഇദംപ്രഥമമായി നടത്തുന്ന ലോക കേരള സഭ യുകെ- യൂറോപ്പ് കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഒരു ചരിത്ര സംഭവമാക്കുവാന്‍ എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടാവണമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ എസ് ശ്രീകുമാറും കേരളത്തിന്റെ വികസന സ്വപ്നങ്ങളും പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലോകകേരളസഭ സമ്മേളനവും കലാസാംസ്‌കാരിക പരിപാടികളും വിജയത്തിലെത്തിക്കുവാന്‍ മുഴുവന്‍ ആളുകളുടെയും പിന്തുണ ഉണ്ടാകണമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബിജു പെരിങ്ങത്തറയും ജോയിന്റ് കോര്‍ഡിനേറ്റര്‍ സി എ ജോസഫും അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജയന്‍ എടപ്പാള്‍

Content Highlights: loka kerala sabha UK Europe region conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented