ലോകകേരളസഭ യൂറോപ്പ് റീജിയണല്‍ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 9 ന് 


.

യുകെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മലയാളി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകകേരളസഭ യുകെ യൂറോപ്പ് റീജിയണല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 9 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, നോര്‍ക്ക റസിഡന്‍സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസ്, നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, മറ്റ് നോര്‍ക്ക പ്രതിനിധികള്‍ എന്നിവരെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കും.

രാവിലെ ലണ്ടനില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളും യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളി സമൂഹവും നേരിടുന്ന നിരവധി വിഷയങ്ങളും പ്രത്യേകമായി ചര്‍ച്ച ചെയ്യും.
ലോക കേരളസഭ യുകെ- യൂറോപ്പ് റീജിയണല്‍ കോണ്‍ഫറന്‍സിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പ്രവാസിമലയാളികളുടെ ഗുണകരമായ പങ്കാളിത്തത്തെക്കുറിച്ചുമുള്ള സമഗ്രമായ ചര്‍ച്ചകള്‍ നടക്കും.യുകെയില്‍ നടക്കുന്ന ലോക കേരള സഭാ റീജിയണല്‍ സമ്മേളനം അവിസ്മരണീയമാക്കുന്നത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ചീഫ് കോര്‍ഡിനേറ്റര്‍ എസ് ശ്രീകുമാര്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍ സി എ ജോസഫ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബിജു പെരിങ്ങത്തറ, പി.ആര്‍.ഒ ജയന്‍ എടപ്പാള്‍ എന്നിവരുടെയും വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായ കുര്യന്‍ ജേക്കബ്, ദിനേശ് വെള്ളാപ്പള്ളി, സഫീര്‍ എന്‍ കെ, കെ കെ മോഹന്‍ദാസ്, ശ്രീജിത്ത് ശ്രീധരന്‍, എസ് ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Content Highlights: LOKA KERALA SABHA EUROPE REGIONAL CONFERENCE


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented