ലോക കേരളസഭ യുകെ യൂറോപ്പ് മേഖലാ സമ്മേളനം: മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എത്തി


.

ലണ്ടന്‍: ലോക കേരളസഭ യുകെ- യൂറോപ്പ് മേഖലാ സമ്മേളനത്തിന് ലണ്ടനില്‍ തിരിതെളിഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ് , വീണ ജോര്‍ജ് എന്നിവരും പി ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നോര്‍ക്ക പ്രതിനിധികളും എത്തിക്കഴിഞ്ഞു. സമ്മേളനം ചരിത്രമാക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ലണ്ടനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ലോകകേരളസഭാംഗവും ചീഫ് കോര്‍ഡിനേറ്ററുമായ എസ് ശ്രീകുമാര്‍ ലോകകേരള സഭാംഗവും ജോയിന്റ് കോര്‍ഡിനേറ്ററുമായ സി എ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ് , വീണ ജോര്‍ജ് എന്നിവരും നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്ന്‍, എ ഐ സി ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബെയിന്‍സ്, കൈരളി യുകെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സംഘടന നേതാക്കളോടുമൊപ്പം കാറല്‍മാക്‌സിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഹൈഗേറ്റിലുള്ള സെമിത്തേരിയില്‍ എത്തി പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ലണ്ടനിലെ മാര്‍ക്‌സ് മെമ്മോറിയല്‍ ലൈബ്രറിയില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു. എഐസി ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബെയിന്‍സ്, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. മാര്‍ക്‌സ് മെമ്മോറിയല്‍ ലൈബ്രറി ട്രസ്റ്റി പ്രൊഫ മേരി ഡേവീസ് സ്വാഗതവും മന്ത്രി പി രാജീവ് നന്ദിയും പറഞ്ഞു.

യുകെയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ലോകകേരള സഭാംഗങ്ങളെകൂടാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ വ്യക്തികളും സാംസ്‌കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികളുമുള്‍പ്പെടെ പരമാവധി 125 പേരെയാണ് ലണ്ടനില്‍ നടക്കുന്ന പ്രതിനിധിസമ്മേളനത്തിലേക്ക് പ്രതിനിധികളായി ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

കേരള വികസനത്തിനുതകുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചു വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാവും .നവകേരള നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യത്തെപ്പറ്റിയും, പ്രവാസി സമൂഹവും സംഘടനകളുമുള്‍പ്പടെ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ നടക്കും. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരത്തു ചേര്‍ന്ന മൂന്നാം ലോക കേരള സഭയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനോടോപ്പം ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് സമ്മേളനം ചേരുന്നത്. യൂറോപ്യന്‍ മേഖലയിലെ ലോക കേരള സഭാ അംഗങ്ങളും, വിവിധ തൊഴില്‍ മേഖലയില്‍ നിന്നുളള ക്ഷണിക്കപ്പെട്ട അതിഥികളും സമ്മേളനത്തില്‍ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ കഴിവ് തെളിയിച്ച മലയാളികളും വിദ്യാര്‍ഥി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ക്ഷണിതാക്കളായി എത്തും.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി. രാജീവ്,വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്ജ് , നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഡല്‍ഹിയിലെ സര്‍ക്കാര്‍ ഒ.എസ്.ഡി വേണു രാജാമണി,നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ എം. എ യൂസഫലി, ഡയറക്ടര്‍മാരായ രവി പിളള, ആസാദ് മൂപ്പന്‍, ഒ. വി മുസ്തഫ, സി.വി റപ്പായി, ജെ.കെ മേനോന്‍, സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശരി എന്നിവരും പങ്കെടുക്കും.

ലോക കേരള സഭയുടെ നേതൃത്വത്തില്‍ പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്‌നങ്ങള്‍കൂടി കേള്‍ക്കാനും പരിഹരിക്കാനും ലക്ഷ്യം വച്ചു കൊണ്ടാണ് മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ചീഫ് സെക്രട്ടറി വി പി ജോയി ലോകകേരളസഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളന പ്രഖ്യാപനം നടത്തും. പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐ എ എസ് മൂന്നാം ലോക കേരള സഭയുടെ സംഷിപ്ത അവലോകനം നടത്തും. ആശംസ പ്രസംഗങ്ങള്‍ക്ക് ശേഷം നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വെജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ.രവി രാമന്‍, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഡോ.എം. അനിരുദ്ധന്‍, എന്നിവര്‍ യഥാക്രമം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

കേരള വികസനത്തിനുതകുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചു വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാവും. നവകേരള നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യത്തെപ്പറ്റിയും, പ്രവാസി സമൂഹവും സംഘടനകളുമുള്‍പ്പടെ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ നടക്കും. രാവിലെ നടക്കുന്ന ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ കേരള വികസനത്തിന് നാഴികക്കല്ലായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

പൊതു പ്രതികരണങ്ങള്‍ക്കും മന്ത്രിമാരുടെ വിശദീകരണങ്ങള്‍ക്കും ശേഷം മുഖ്യമന്ത്രി മറുപടിപ്രസംഗം നടത്തും. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ലോകകേരളസഭ അംഗവുമായിരുന്ന അന്തരിച്ച ടി ഹരിദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരദാനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. സ്പീക്കറിന്റെ സമാപന സന്ദേശത്തോടെയാണ് രാവിലത്തെ പ്രതിനിധി സമ്മേളനം സമാപിക്കുന്നത്

വൈകിട്ട് നാലു മണിക്ക് ലണ്ടനിലെ ഫെല്‍ത്താം ടുഡോര്‍ പാര്‍ക്കില്‍ നടക്കുന്ന 'കേളീരവം' എന്ന പേരില്‍ നടത്തുന്ന സാംസ്‌കാരിക പരിപാടികളോടെയാണ് പൊതുസമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. യുകെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള എഴുപത്തഞ്ചോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ ആണ് കേളീരവം എന്ന പേരില്‍ അരങ്ങേറുന്നത് എന്നും സംഘാടകര്‍ അറിയിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന പ്രവാസി സംഗമത്തില്‍ മന്ത്രിമാര്‍, നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. തുടര്‍ന്നും അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളോടെ പൊതുസമ്മേളനവും പ്രവാസി സംഗമവും സമാപിക്കും. പൊതുസമ്മേളനത്തിന് എത്തുന്നവര്‍ക്ക് സൗജന്യ കാര്‍പാര്‍ക്കിംഗ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

യുകെയില്‍ ആദ്യമായി നടത്തുന്ന ലോക കേരള സഭ യുകെ- യൂറോപ്പ് കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഒരു ചരിത്ര സംഭവമാക്കുവാന്‍ എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടാവണമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ എസ് ശ്രീകുമാറും കേരളത്തിന്റെ വികസന സ്വപ്നങ്ങളും പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലോകകേരളസഭ സമ്മേളനവും കലാസാംസ്‌കാരിക പരിപാടികളും വിജയത്തിലെത്തിക്കുവാന്‍ മുഴുവന്‍ ആളുകളുടെയും പിന്തുണ ഉണ്ടാകണമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബിജു പെരിങ്ങത്തറയും ജോയിന്റ് കോര്‍ഡിനേറ്റര്‍ സി.എ ജോസഫും അഭ്യര്‍ത്ഥിച്ചു.

പൊതുസമ്മേളന വേദി : Tudor Park, Felthom, London. TW13 7EF. kabw :4 ]n Fw (9/10/22)

വാര്‍ത്തയും ഫോട്ടോയും : ജയന്‍ എടപ്പാള്‍

Content Highlights: Loka Kerala sabha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented