പോള്‍ കറുകപ്പള്ളി മൂന്നാം തവണയും ലോകകേരളസഭയില്‍


.

ന്യൂജഴ്സി: ഫൊക്കാന മുന്‍ പ്രസിഡന്റും ഇന്റര്‍ നാഷണല്‍ കോ-ഓഡിനേറ്ററുമായ പോള്‍ കറുകപ്പള്ളിയെ കേരള ലോകസഭാ അംഗമായി തിരഞ്ഞെടുത്തു. കേരള ലോക സഭ രൂപീകരിച്ചപ്പോള്‍ മുതല്‍ പ്രതിനിധിയായിരുന്ന അദ്ദേഹം മൂന്നാം ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര തിരിച്ചു. ഈ മാസം 18 ന് കേരള നിയമസഭയുടെ പഴയ ബ്ലോക്കിലാണ് മൂന്നാം ലോക കേരള സഭ യോഗം നടക്കുന്നത്. അതിനായി നിയമ സഭ മന്ദിരം സര്‍വ്വസജ്ജമാക്കി കഴിഞ്ഞതായി കഴിഞ്ഞ ദിവസം നോര്‍ക്ക പ്രതിധികള്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. പോള്‍ കറുകപ്പള്ളിയുള്‍പ്പെടെ 17 പേരാണ് അമേരിക്കയില്‍ നിന്ന് പ്രത്യേക ക്ഷണിതാക്കളായി ലോക കേരളസഭയില്‍ എത്തുന്നത്. ഇതില്‍ പലരും പുതുമുഖങ്ങളാണ്. പാര്‍ട്ടികള്‍ക്കതീതമായി പ്രവര്‍ത്തന യോഗ്യത മാത്രം കണക്കിലെടുത്താണ് കേരള ലോക സഭ പ്രതിനിധികളെ തിരഞ്ഞെടുത്തതെന്നും നോര്‍ക്ക ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: Loka Kerala Sabha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


after rock bottom finally Aussie cricketers win Lankan hearts

3 min

1996 ലോകകപ്പ് ബഹിഷ്‌കരണവും മുരളിക്കേറ്റ അപമാനവുമെല്ലാം മറന്നു, ലങ്കയുടെ മനസ് കീഴടക്കി ഓസ്‌ട്രേലിയ

Jun 25, 2022

Most Commented