വള്ളംകളി ലോഗോ മത്സരവിജയിയെ തിരഞ്ഞെടുത്തു


.

യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ ചിട്ടയായി പുരോഗമിക്കുന്നു. ഓഗസ്റ്റ് 27 ന് നടക്കുന്ന വള്ളംകളിയും കാര്‍ണിവലും ചരിത്ര സംഭവമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജിന്റേയും നേതൃത്വത്തില്‍ യുക്മ ദേശീയ റീജിയണല്‍ നേതാക്കന്‍മാര്‍ വലിയ ഒരുക്കങ്ങളാണ് നടത്തി വരുന്നത്. ഈ വര്‍ഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരന്‍മാരും പരിപാടികള്‍ അവതരിപ്പിക്കും.

യുക്മ കേരളപൂരം വള്ളംകളി 2022 നായി നടത്തിയ ലോഗോ മത്സരത്തില്‍ ഹെര്‍ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ബിനോ മാത്യു ഡിസൈന്‍ ചെയ്ത ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം നടക്കുന്ന വള്ളംകളി മത്സരത്തിന്റെ എല്ലാ ഔദ്യോഗിക കാര്യങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ലോഗോയായിരിക്കും ഉപയോഗിക്കുക. വള്ളംകളി മത്സരത്തില്‍ കളിക്കാര്‍ ധരിക്കുന്ന ജേഴ്‌സിയിലും തിരഞ്ഞെടുക്കപ്പെട്ട ലോഗോ പതിപ്പിക്കും. വിജയിയായി തിരഞ്ഞെടുക്കപ്പെട്ട ബിനോ മാത്യുവിന് 101 പൗണ്ടും ഫലകവും സമ്മാനമായി ലഭിക്കും.

നിരവധി പേര്‍ പങ്കെടുത്ത ലോഗോ മത്സരത്തില്‍ പ്രോത്സാഹന സമ്മാനത്തിന് സിജോ ജോര്‍ജ്, ബാസില്‍ഡണ്‍, ഫെര്‍ണാണ്ടസ്, കീത് ലി മലയാളി അസോസിയേഷന്‍, ജോസ് മാത്യു, കവന്‍ട്രി, ഷാജി തോമസ്, സ്‌കന്‍ത്തോര്‍പ്പ്, ഡോണി ജോര്‍ജ് ജോസഫ്, ജോസ് സാമുവല്‍ എന്നിവര്‍ അര്‍ഹരായി. മത്സര വിജയിക്കും പ്രോത്സാഹന സമ്മാനം നേടിയവര്‍ക്കും വള്ളംകളി മത്സരവേദിയില്‍ വച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.

മനോജ് കുമാര്‍ പിള്ള നേതൃത്വം കൊടുത്ത സ്ഥാനമൊഴിഞ്ഞ ദേശീയ സമിതി വള്ളംകളിയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഓഗസ്റ്റ് 27ന് (27/8/22) ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തിലാണ് ഇത്തവണയും വള്ളംകളി നടക്കുന്നത്. കോവിഡിന് മുന്‍പ് 2019 ല്‍ നടന്ന അവസാന വള്ളംകളി മത്സരവും പ്രകൃതി രമണീയമായതും കൂടുതല്‍ സൗകര്യപ്രദവുമായ മാന്‍വേഴ്‌സ് തടാകത്തില്‍ തന്നെയായിരുന്നു.

കാണികളായി ഈ വര്‍ഷം കൂടുതല്‍ പേര്‍ വള്ളംകളി മത്സരത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇവന്റ് കോര്‍ഡിനേറ്റര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ അറിയിച്ചു. യുക്മ ദേശീയ സമിതിയില്‍ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല നാഷണല്‍ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസിനായിരിക്കും. അവസാന വര്‍ഷം വള്ളംകളി മത്സരത്തിന് എകദേശം 7000 ആളുകള്‍ കാണികളായി എത്തിച്ചേര്‍ന്നിരുന്നു. ഇപ്രാവശ്യം പതിനായിരത്തോളം പേരെങ്കിലും വള്ളംകളി കാണുന്നതിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

'യുക്മ കേരളാ പൂരം വള്ളംകളി - 2022' മത്സരം കാണുന്നതിന് മുന്‍കൂട്ടി അവധി ബുക്ക് ചെയ്ത് മാന്‍വേഴ്‌സ് തടാകത്തിലേക്ക് എത്തിച്ചേരുവാന്‍ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അറിയിച്ചു.

വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Manvers Waterfront Boat Club, Station Road, Wath-upon-Dearne, Rotherham, South Yorkshire, S63 7DG

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡോ.ബിജു പെരിങ്ങത്തറ - 07904785565
കുര്യന്‍ ജോര്‍ജ് - 07877348602
ഷീജോ വര്‍ഗീസ് - 07852931287

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗീസ്‌

Content Highlights: LOGO WINNER, BOAT RACE

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented